കൊച്ചി ∙ കൊച്ചി മെട്രോ തൂണുകളോടു ചേർന്നുള്ള റോഡ് ഇടിഞ്ഞു താഴ്ന്നതു മൂലമുള്ള അപകടാവസ്ഥ പരിഹരിക്കാനുള്ള അടിയന്തര നടപടികൾക്കു ഹൈക്കോടതി നിർദേശം നൽകി. മുഴച്ചു നിൽക്കുന്ന റോഡ് ഉപരിതലം നിരപ്പാക്കി, പ്രശ്നത്തിനു ശാശ്വത പരിഹാരമാണു വേണ്ടതെന്നു കോടതി പറഞ്ഞു.
സമഗ്ര സുരക്ഷാ ഓഡിറ്റ്, റോഡ് സുരക്ഷാ അടയാളപ്പെടുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം.
ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ജൂൺ 11നു കോർപറേഷൻ നടപടി റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
മെട്രോ തൂണിന്റെ പൈലിങ് വരുന്ന ഭാഗം 3–4 ഇഞ്ച് ഉയർന്നും ചുറ്റുമുള്ള റോഡ് ഇടിഞ്ഞു താഴ്ന്നും നിൽക്കുന്നത് അപകടങ്ങൾക്കു വഴിവയ്ക്കുന്നതായി ചൂണ്ടിക്കാട്ടി കടവന്ത്ര സ്വദേശി പോളി വടക്കൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. രണ്ടു വർഷത്തിലേറെയായി ഈ നില തുടർന്നിട്ടും പരിഹാരമില്ല.
രാത്രിയിലും മറ്റും ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിൽപെടാനും ജീവൻ നഷ്ടപ്പെടാനും കാരണമാകുന്നു. റോഡ് സുരക്ഷിതമാക്കണം, ഭാവി മെട്രോ പണിയിൽ ഈ അപാകത ഒഴിവാക്കണമെന്നും അഡ്വ.
ജോമി കെ. ജോസ് മുഖേനയുള്ള ഹർജിയിൽ പറയുന്നു.
കോടതിയുടെ മറ്റു നിർദേശങ്ങൾ:
1.
റോഡിൽ മുന്നറിയിപ്പ് ബോർഡ്, സുരക്ഷാ അടയാളപ്പെടുത്തൽ, റിഫ്ലക്ടീവ് റോഡ് മാർക്കിങ്, അലർട്ട് സ്ട്രിപ്പുകൾ തുടങ്ങിയവ ഒരുക്കണം.. 2.
മെട്രോ റെയിൽ കടന്നുപോകുന്ന റോഡിൽ കോർപറേഷൻ സാങ്കേതിക /വിദഗ്ധ സമിതിയെ വച്ച് സുരക്ഷാ ഓഡിറ്റ് നടത്തണം. 3.
കലക്ടർ, പിഡബ്ല്യുഡി, കോർപറേഷൻ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുകൂട്ടി കോർപറേഷൻ സെക്രട്ടറി നടപടി ഉറപ്പാക്കണം.
ഉത്തരവാദിത്തം ആർക്ക്?
പരിഹാര നടപടിയുടെ ഉത്തരവാദിത്തം അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണെന്നു ഹർജിക്കാരൻ പറഞ്ഞു. ചിലയിടങ്ങളിൽ കെഎംആർഎൽ താൽക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം ഇല്ലെന്നാണ് അവരുടെ നിലപാട്.
കോർപറേഷനാകട്ടെ സാമ്പത്തിക, ഭരണ തലങ്ങളിലെ തടസ്സങ്ങൾ ഉന്നയിക്കുന്നു.
അപകട മേഖലകൾ:
സഹോദരൻ–അയ്യപ്പൻ റോഡിൽ മനോരമ ജംക്ഷൻ മുതൽ എളംകുളം വരെ,
ഇടപ്പള്ളി (ചങ്ങമ്പുഴ പാർക്ക്)–കളമശേരി, കച്ചേരിപ്പടി– കലൂർ, എംജി റോഡ്
അപകട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരണങ്ങൾ:
2026 ഫെബ്രുവരി– മുഹമ്മദ് മുസ്തഫ, കളമശേരിക്കു സമീപം
2025 നവംബർ– ഹാറുൺ, മുനീർ, ഇടപ്പള്ളി– ചങ്ങമ്പുഴ പാർക്ക് ഭാഗം
2025 ഒക്ടോബർ– സൂരജ്, ശ്വേത, വൈറ്റില–ചമ്പക്കര ഭാഗം
2024 മാർച്ച്– ഇരുപത്തിമൂന്നുകാരൻ, എളംകുളം
…
FacebookTwitterWhatsAppTelegram

