
ബൈബിൾ കൺവെൻഷൻ വേദിയിൽ ലഹരിക്കതിരെ ക്ലാസ് എടുത്ത് പൊലീസ് ഇൻസ്പെക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പളളിക്കര ∙ പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സംഘടിപ്പിച്ച കാൽവരി കൺവെൻഷനിൽ ലഹരിക്കതിരെ ക്ലാസ് എടുത്ത് പൊലീസ് ഇൻസ്പെക്ടർ. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് അവബോധം വളർത്താൻ സംഘാടകരുടെ ക്ഷണപ്രകാരമാണ് സബ് ഇൻസ്പെക്ടർ സിബി അച്യുതൻ എത്തിയത്. ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് സംഘാടകരുടെ തീരുമാനമെന്ന് സബ് ഇൻസ്പെക്ടർ സിബി അച്യുതൻ അഭിപ്രായപ്പെട്ടു. കൺവെൻഷന്റെ മൂന്നാം ദിവസം ഫാ. ജിനോ ജോസ് കരിപ്പക്കാടന്റെ സുവിശേഷ പ്രസംഗത്തിന് ശേഷമായിരുന്നു ലഹരിക്കെതിരായ ക്ലാസ്.
തുടർന്ന് നിയമ വിരുദ്ധ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. പ്രളയവും കോവിഡും ഒരുമിച്ചുനിന്നു നേരിട്ട കേരളത്തിന്, ലഹരിയുടെ കെട്ട കാലവും അതിജീവിക്കാൻ കഴിയുമെന്ന് കത്തീഡ്രൽ വികാരി ഫാ. ബാബു വർഗീസ് പറഞ്ഞു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കെണികളില്‍ അകപ്പെടാതെ സ്വന്തം ജീവിതത്തെ വെളിച്ചത്തിലേക്ക് നയിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.