
എറണാകുളം ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കുമ്പളം ഭാഗത്ത് 9 മുതൽ 5 വരെ ഭാഗികമായി.
എരൂർ പൾസ് നഗർ, കോഴിവെട്ടുംവെളി, കപ്പട്ടിക്കാവ് ക്ഷേത്രം, ലേബർ, അയ്യമ്പിള്ളിക്കാവ് റോഡ്, വടക്കേ വൈമീതി റോഡ്, മാരംകുളങ്ങര ക്ഷേത്രം, കറുകപ്പാടം, അറക്കക്കടവ്, പുത്തൻകുളങ്ങര ക്ഷേത്രം, ഓക്കൻ പറമ്പ്, ചെമ്മായത്ത് റോഡ്, അരിഞ്ഞാലിൽ റോഡ് പരിസര പ്രദേശങ്ങളിൽ 8.30 മുതൽ 4.30 വരെ ഭാഗികമായി.
ലാപ്ടോപ് വിതരണം ചെയ്തു
തൃപ്പൂണിത്തുറ ∙ നഗരസഭ വാർഷിക പദ്ധതിയിൽ പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ രമ സന്തോഷ് നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷ ജയ പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ ദീപ്തി സുമേഷ്, സി.എ.ബെന്നി, കൗൺസിലർമാരായ സൗമ്യ മജേഷ്, പി.കെ.പീതാംബരൻ, ജിഷ ഷാജികുമാർ, സി.കെ. ഷിബു, സബിത ജയൻ, കെ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.
ചാത്തമ്മ റോഡിൽ ഗതാഗത നിയന്ത്രണം
പനങ്ങാട് ∙ കുമ്പളം 6–ാ വാർഡ് ചാത്തമ്മ റോഡിന്റെ പുനർ നിർമാണം നടക്കുന്നതിനാൽ നാളെ മുതൽ 35 ദിവസം ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകും.