കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്ക് പുറപ്പെട്ട തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർക്ക് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഉച്ചയ്ക്ക് 12.15നുള്ള കേരള എക്സ്പ്രസ് ട്രെയിനിലാണ് കൗൺസിലർമാർ യാത്ര തിരിച്ചത്. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ തുടങ്ങിയവരെയും സന്ദർശിക്കും. ഫെബ്രുവരി 13ന് മടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

