കൊച്ചി∙ ഇന്ത്യൻ ഫാഷൻ ഫെയറിന്റെ (ഐഎഫ്എഫ്) ഭാഗമായി ഫാഷൻ മേഖലയിലെ മികച്ച സംഭാവനകൾക്ക് പുരസ്കാരങ്ങൾ നൽകുന്ന ഐഎഫ്എഫ് അവാർഡ്സ് നൈറ്റ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഫാഷനും റീറ്റെയിൽ മേഖലയുമാണ് കേരളത്തിലെ ചെറുകിട–ഇടത്തരം സംരംഭകരുടെ കരുത്തെന്ന് വി.ഡി.സതീശൻ പറഞ്ഞു.
മാറ്റങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാനുള്ള കഴിവ് ഈ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവസംരംഭകരെയും സൃഷ്ടിപരമായ മേഖലകളിലെ പ്രൊഫഷണലുകളെയും ഉയർത്താൻ നയപരമായ പിന്തുണയും നൈപുണ്യ വികസനവും അനിവാര്യമാണെന്നും ഇത്തരം അംഗീകാരങ്ങൾ വ്യവസായത്തിൽ പ്രൊഫഷണലിസം വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ബാപ്പു ചമയം അർഹനായി.
മഹാറാണി വെഡ്ഡിങ് കളക്ഷൻസിന്റെ മാനേജിങ് ഡയറക്ടർ റിയാസ്.വി.എയ്ക്ക് ബിസിനസ്മാൻ ഓഫ് ദി ഇയർ പുരസ്കാരവും, ശോഭിക വെഡ്ഡിങ് സ്ഥാപകരായ ഷംസുവിനും ഇർഷാദിനും യുവ സംരംഭക പുരസ്കാരവും ലഭിച്ചു. സെഞ്ചുറി വെഡ്ഡിങ് സെന്ററിന്റെ ഡയറക്ടർമാരായ ഫിറോസിനും ഉനൈസിനും ഫാഷൻ സ്റ്റോർ ഓഫ് ദി ഇയർ പുരസ്കാരം നൽകി.
ഫാമിലി വെഡ്ഡിങ് സെന്ററിന്റെ ഡയറക്ടർമാരായ ഇ.കെ.അബ്ദുൽ ബാരിക്കും മുജീബ് റഹ്മാനും റീറ്റെയിൽ ചെയിൻ ഓഫ് ദി ഇയർ പുരസ്കാരം നേടി. വെഡ്ലാൻഡ് വെഡ്ഡിങ്സിന്റെ സ്ഥാപകൻ ഷമീറിന് യൂണിറ്റി പുരസ്കാരവും, യെസ് ഭാരത് വെഡ്ഡിങ് കളക്ഷന്റെ അൻഷാദ് അയൂബ് ഖാനിന് യൂത്ത് ഫാഷൻ ഐക്കൺ പുരസ്കാരവും ലഭിച്ചു.
ടൈറ്റിൽ സ്പോൺസറായ ട്വിൻബേർഡ്സിനെ പ്രതിനിധീകരിച്ച് സെയിൽസ് ഹെഡ് പ്രമോദ് ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
കുട്ടികളുടെ വിഭാഗത്തിൽ ചൈൽഡ് ആർട്ടിസ്റ്റ് ഓഫ് ദി ഇയർ (ബോയ്സ്) അവാർഡ് ശ്രീരംഗ് ഷൈനിനും, ചൈൽഡ് ആർട്ടിസ്റ്റ് ഓഫ് ദി ഇയർ (ഗേൾസ്) അവാർഡ് ദുര്ഗ വിനോദിനും നൽകി. കോസ്റ്റ്യൂം ഡിസൈനർ ഓഫ് ദി ഇയർ അവാർഡ് സുജിത് സുധാകരനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഓഫ് ദി ഇയർ അവാർഡ് രാജ് കലേഷ് ദിവാകരനും ഏറ്റുവാങ്ങി.
സെലിബ്രിറ്റി എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ് രാഹുൽ രാംചന്ദ്രനും ശ്രീവിദ്യ മുല്ലച്ചേരിയും നേടി. ഫാഷൻ ഐക്കൺ ഓഫ് ദി ഇയർ അവാർഡ് ആദിതി രവിക്ക് നൽകി.
ഐഎഫ്എഫ് എക്സ്പോ ഡയറക്ടർമാരായ സാദിഖ്.പി.പി., സമീർ മൂപ്പൻ, ഷാനവാസ് പി.വി, ഷാനിർ ജോനകശ്ശേരി, ഷഫീഖ് പി.വി എന്നിവരും ഫാഷൻ–റീറ്റെയിൽ മേഖലകളിലെ സംരംഭകരും വ്യവസായ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

