പിറവം∙കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചു ആരംഭിച്ച പേപ്പതി –വട്ടപ്പാറ റോഡിന്റെ നിർമാണം ഇഴയുന്നതോടെ അപകടവും യാത്രാദുരിതവും വർധിക്കുന്നു. 20 കോടി രൂപ മുതൽ മുടക്കിൽ 4 വർഷം മുൻപ് നിർമാണം ആരംഭിച്ച റോഡാണിത്.
എന്നാൽ ഇപ്പോഴും ടാറിങ് പൂർത്തിയായി റോഡ് സഞ്ചാരയോഗ്യമായിട്ടില്ല. മെറ്റൽ ഇളകി മാറിയ ഭാഗങ്ങളിൽ പലയിടത്തും അപകടം തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസം പേപ്പതി ജംക്ഷനു സമീപം ഇരുചക്രവാഹനം അപകടത്തിൽ പെട്ടു.വേനൽ ശക്തമായതോടെ പൊടിശല്യം മൂലം ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന പരാതിയും ശക്തമാണ്.
വെളിയനാട് ആദിശങ്കര നിലയം, ചിന്മയ രാജ്യാന്തര ഗവേഷണകേന്ദ്രം എന്നിവിടങ്ങളിലേക്കു പുറമേ വേഴത്തുമ്യാൽ ഭഗവതി ക്ഷേത്രം, വെളിയനാട്ടിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്കെല്ലാം എത്തുന്നതിനുള്ള പ്രധാന റോഡിനാണ് ഇപ്പോഴത്തെ ദുരവസ്ഥ. ടാറിങ്ങിനു മുന്നോടിയായി ജലജീവൻ പൈപ്പ് ലൈൻ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണു നിർമാണത്തിനു ആദ്യ തടസ്സമായത്.പൈപ്പ് ഇടുന്നതിനു വേണ്ടി റോഡിന്റെ മധ്യഭാഗം വരെയും കവിയുന്ന നിലയിൽ പലയിടത്തും റോഡ് കുഴിച്ചു.
എന്നാൽ നിശ്ചിത സമയത്ത് അറ്റകുറ്റപ്പണി പൂർത്തിയായില്ല.
ഇതിനിടയിൽ പൈപ്പ് ഇടുന്നതിനു കരാറെടുത്തവർ പലരും ജോലി ഉപേക്ഷിച്ചു മടങ്ങി. പ്രശ്നത്തിൽ പൊതുമരാമത്തു വകുപ്പും ജല അതോറിറ്റിയും നിലപാട് സ്വീകരിക്കാത്തതോടെ നിർമാണം മാസങ്ങളോളം വൈകി.
വെളിയനാട് സ്കൂൾ പടിയിലും പരിസരത്തും ഇപ്പോൾ പൊടിശല്യം മൂലം വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു പോലും ക്ലേശിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു.റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ആംബുലൻസ് സർവീസ് ഉൾപ്പെടെ നിലച്ച സംഭവങ്ങളും ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

