മൂവാറ്റുപുഴ∙ നീണ്ട കാത്തിരിപ്പിനും ദുരിതങ്ങൾക്കും വിരാമമിട്ട് മൂവാറ്റുപുഴ നഗരം നവീകരണത്തിന്റെ പൂർണതയിലേക്ക്.
നഗര റോഡ് നവീകരണ ജോലികൾ പൂർത്തിയാകുന്നതോടെ, ഏഷ്യയിലെ തന്നെ ആദ്യ കോൺക്രീറ്റ് പാലമെന്ന ഖ്യാതിയുള്ള മൂവാറ്റുപുഴ പഴയ പാലം അതിന്റെ പഴയകാല പ്രൗഢി വീണ്ടെടുത്തിരിക്കുകയാണ്. 110 വർഷത്തെ ചരിത്രമുറങ്ങുന്ന പഴയ പാലം ഇപ്പോൾ നീലയും വെളുപ്പും നിറങ്ങളിൽ മനോഹരമായി മാറിയിരിക്കുന്നു.
ഏറെക്കാലമായി കുണ്ടും കുഴിയും നിറഞ്ഞ്, പായൽ പിടിച്ച കൈവരികളുമായി അവഗണിക്കപ്പെട്ട
നിലയിലായിരുന്ന പാലം ഇപ്പോൾ ആരെയും ആകർഷിക്കുന്ന വിധത്തിലാണ് നവീകരിച്ചിരിക്കുന്നത്. നഗര വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത എല്ലാ ജോലികളും വരാനിരിക്കുന്ന റിപ്പബ്ലിക് ദിനത്തിന് മുൻപ് പൂർത്തിയാകുമെന്ന് കരാർ കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.
റോഡ് ടാറിങ് മാസങ്ങൾക്കു മുൻപേ പൂർത്തിയായിരുന്നു. ഇതിനു പിന്നാലെ റോഡരികിലെ കൈവരി സ്ഥാപിക്കൽ, മീഡിയൻ നിർമാണം എന്നിവയും ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.
നടപ്പാതകളിൽ ടൈൽ വിരിക്കുന്ന ജോലികളും റോഡിൽ സീബ്രാ ലൈനുകൾ ഉൾപ്പെടെയുള്ള മാർക്കിങ്ങുകളുമാണ് ഇനി അവശേഷിക്കുന്നത്.
ഈ മാസം 25ഓടെ ഇവയും പൂർത്തിയാകും. നഗരത്തിന് വെളിച്ചമേകാൻ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ കെൽട്രോണിന് ആണു നൽകിയിരിക്കുന്നത്.
കാലതാമസമില്ലാതെ ലൈറ്റുകൾ സ്ഥാപിക്കാനുള്ള കർശന നിർദേശമാണ് അധികൃതർ നൽകിയിട്ടുള്ളത്. റോഡ് മാർക്കിങ്ങും ടൈൽ വിരിക്കലും കൂടി കഴിയുന്നതോടെ മൂവാറ്റുപുഴ നഗരം കൂടുതൽ മനോഹരമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

