മൂവാറ്റുപുഴ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരുമറ്റം പാലത്തിന്റെ വീതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചു. വീതി വർധിപ്പിക്കുമ്പോൾ പ്രദേശവാസികൾ കാൽനടയായി ഉപയോഗിച്ചിരുന്ന ഒരു അണ്ടർ ബൈപാസ് ഇല്ലാതാകുമെന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഡീൻ കുര്യാക്കോസ് എംപി സ്ഥലത്തെത്തി പരിശോധന നടത്തി.
ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അണ്ടർ ബൈപാസ് നഷ്ടമാകില്ല എന്നു ജനങ്ങൾക്ക് ഉറപ്പു നൽകി. പുതിയ പാലത്തിന്റെ വീതി കൂട്ടിയ അതേ സ്ഥലത്ത് തന്നെ വീണ്ടും പഴയ പോലെ അണ്ടർ ബൈപാസ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലത്തിനു ഇരുവശവും 13 മീറ്ററോളം വീതി ഉണ്ടായിരുന്നു.
എന്നാൽ പെരുമറ്റം പാലത്തിന് 8 മീറ്റർ മാത്രമാണ് വീതി ഉണ്ടായിരുന്നത്. റോഡിന്റെ വീതി കൂട്ടിയതിനൊപ്പം പാലത്തിന്റെ വീതി കൂട്ടാത്തത് വലിയ ഗതാഗതക്കുരുക്കിന് കാരണം ആയിരുന്നു.
ഇതിനെ തുടർന്നാണ് ഡീൻ കുര്യാക്കോസ് എംപി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു അലൈൻമെന്റിൽ മാറ്റം വരുത്തി പാലത്തിന്റെ വീതി വർധിപ്പിച്ചത്.
5 മീറ്റർ കൂടി വീതി വർധിപ്പിച്ചു നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 3 സ്പാനുകളിലായി 75 മീറ്റർ നീളം ആണ് പാലത്തിന് ഉള്ളത്.
പാലത്തിന്റെ വീതി വർധിക്കുന്നതോടെ ഗതാഗതം സുഗമമാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യും. നഗരസഭാ ചെയർപഴ്സൻ ജോയ്സ് മേരി ആന്റണി, വാർഡ് കൗൺസിലർമാരായ സിഎം ഷുക്കൂർ, മുഹമ്മദ് ചെറുകപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം മാത്യു വർക്കി എന്നിവർക്കൊപ്പമാണ് ഡീൻ കുര്യാക്കോസ് എംപി എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

