കൊച്ചി ∙ എറണാകുളം നോർത്ത് ടൗൺ ഹാളിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേത്. കാഞ്ഞിരപ്പള്ളി കൊടുവന്താനം മുളക്കുളം അഭിജിത് ബിനീഷാണ് (21) മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണു കലാഭവൻ റോഡിൽനിന്നു റെയിൽവേ ട്രാക്കിലേക്കുള്ള ഇടവഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. പോക്കറ്റിൽ നിന്നു ലഭിച്ച തിരിച്ചറിയൽ രേഖയിൽനിന്നാണു മരിച്ചയാളെ വ്യക്തമായത്.
ജോലിക്കെന്നു പറഞ്ഞാണ് അഭിജിത് വീട്ടിൽനിന്നു തിരിച്ചതെന്നാണു സൂചന. ഇയാൾ സ്ഥിരമായി വീട്ടിൽ പോകുന്നയാൾ അല്ലെന്നും പറയുന്നു.
ഏതാനും മാസമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ വയറിങ് തകരാർ പരിശോധിക്കാനെത്തിയ ഇലക്ട്രിഷ്യനാണു മൃതദേഹം കണ്ടത്.
ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. തലയുടെ പിന്നിലെ ആഴത്തിലുള്ള മുറിവാണു മരണകാരണം. തലയോട്ടിക്കു പൊട്ടലുണ്ട്.
യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു. എറണാകുളം ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സെൻട്രൽ പൊലീസാണു കേസെടുത്ത് അന്വേഷിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

