പിറവം∙ അരീക്കൽ, കൊച്ചരീക്കൽ വെള്ളച്ചാട്ടങ്ങളുടെ പ്രസക്തിയിൽ ജില്ലയിലെ ടൂറിസം മാപ്പിൽ അടയാളപ്പെടുത്തിയ പഞ്ചായത്താണു പാമ്പാക്കുട. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണു ജനങ്ങളുടെ മുഖ്യവരുമാനം.
ജില്ലയിൽ തന്നെ പച്ചക്കറി ഉൽപാദനത്തിൽ ശ്രദ്ധേയമായ പ്രദേശങ്ങളാണ് ഓണക്കൂറും ഉൗരനാട്ടു ചിറയും ഉൾപ്പെടുന്ന ഭാഗം. എൽഡിഎഫും യുഡിഎഫും ഭരണത്തിലെത്തിയിട്ടുള്ള പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയാണ് അധികാരത്തിൽ.
ആകെ 13 സീറ്റിൽ യുഡിഎഫിന് 9,എൽഡിഎഫ് 4.കൃഷിക്കു നൽകിയ പ്രാധാന്യവും ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിയും മാലിന്യ സംസ്കരണവുമെല്ലാം ഭരണ നേട്ടമായി യുഡിഎഫ് ഉയർത്തുന്നു.
ഭരണസമിതിയിലെ ഭിന്നിപ്പും വികസന മുരടിപ്പുമാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. ഭരണസമിതിയുടെ നേട്ടങ്ങളും കോട്ടങ്ങളും പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനനും എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ബേബി ജോസഫും വിലയിരുത്തുന്നു.
ശ്രീകാന്ത് നന്ദനൻ ( പഞ്ചായത്ത് പ്രസിഡന്റ്)|
ഗ്രാമീണ ടൂറിസം മേഖലയ്ക്കു പ്രാധാന്യം നൽകി പദ്ധതികൾക്കു രൂപം നൽകി∙ലൈഫ് പദ്ധതിയിൽ വീടുകളുടെ നിർമാണം കാര്യക്ഷമമായി നടപ്പാക്കി∙തരിശുനില പ്രോത്സാഹനത്തിനു പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുന്നതിനു പദ്ധതി നടപ്പാക്കി∙തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി∙ജലജീവൻ പദ്ധതി ഫലപ്രദമാകുന്നതിനു നടപടികൾ സ്വീകരിച്ചു∙എല്ലാ വാർഡുകളിലും മിനി എംസിഎഫ്∙ഗ്രാമീണ റോഡുകളുടെ നവീകരണം നടത്തി∙ദുർബല വിഭാഗങ്ങളുടെ 700 ശുചിമുറികളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി.
ബേബി ജോസഫ് (എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ്).
|പദ്ധതി വിഹിതത്തിൽ 5.7 കോടി രൂപ പാഴാക്കി∙ലൈഫ് പദ്ധതിയിൽ 2021 മുതൽ പേരു നൽകിയവർക്കു വീടു കിട്ടിയില്ല∙പൊതുകളി സ്ഥലവും ശ്മശാനവും പൂർത്തിയാക്കിയില്ല∙ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിൽ പരാജയം∙ പഞ്ചായത്തു സെക്രട്ടറിക്കു നേരിട്ടു നടപ്പാക്കാവുന്ന 14 പദ്ധതികൾ നഷ്ടപ്പെടുത്തി∙
വിഇഒ നടപ്പാക്കേണ്ട
പദ്ധതികളിൽ 86 % ഫണ്ട് പാഴാക്കി∙പഞ്ചായത്തു പ്രസിഡന്റിന്റെ ചികിത്സാ സഹായ നിധി പൂർണ പരാജയം∙ വയോജനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികൾ പരാജയം∙ ഗ്രാമീണ റോഡുകൾ തകർച്ചയിൽ∙ എംഎൽഎ പ്രാദേശിക വികസന ഫണ്ട് പ്രയോജനപ്പെടുത്തുന്നതിൽ പിന്നിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

