കൊച്ചി ∙ ലോകത്തിലെ മികച്ച ഗവേഷകരുടെ പട്ടികയിൽ രണ്ടാം വട്ടവും മുൻപന്തിയിൽ സ്ഥാനമുറപ്പിച്ച് രാജപുരം സെന്റ് പയസ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിനോഷ് സ്കറിയാച്ൻ.
ഈ പട്ടികയിൽ ഉൾപ്പെട്ട 50 വയസ്സിൽ താഴെയുള്ള ആദ്യ മലയാളിയായ കോളജ് അധ്യാപകനാണ് സിനോഷ്.
യുഎസിലെ സ്റ്റാൻഡ്ഫോർഡ് സർവകലാശാലയും എൽസിവർ പബ്ലിഷിങ് കമ്പനിയും ചേർന്ന് ഈ വർഷം പുറത്തിറക്കിയ 2025 ലെ പുതിയ പട്ടികയിലാണ് ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും പേരുകൾക്കൊപ്പം ഡോ: സിനോഷ് സ്കറിയച്ചന്റെ പേര് വീണ്ടും ഇടം നേടിയത്.
കഴിഞ്ഞ വർഷത്തെ ലോക റാങ്കിങ്ങിനെക്കാൾ 200 റാങ്ക് മുന്നേറിയാണ് ഈ നേട്ടം. ലോകത്തിലെ ഏറ്റവും മികച്ച ജേർണലുകളിൽ പബ്ലിഷ് ചെയ്ത ശാസ്ത്ര പ്രബന്ധങ്ങളിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും അപകടകാരിയായ ബാക്ടീരിയകൾക്കെതിരെ ആർട്ടിഫിഷൽ ഇന്റലിജൻസ്, ബയോ ഇൻഫോർമാറ്റിക്സ്, കമ്പ്യൂട്ടേഷണൽ ബയോളജി എന്നിവയുടെ സഹായത്തോടുകൂടിയുള്ള മരുന്ന് ഗവേഷണം, സൂക്ഷ്മജീവികളെ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് നിർമാർജനം, സമുദ്രത്തിനുള്ളിലുള്ള മറൈൻ സ്പോഞ്ചുകളിൽ നിന്നും വേർതിച്ചെടുക്കുന്ന പ്രത്യേകതരം ബയോ ആക്ടീവ് സംയുക്തങ്ങളുടെ വിവിധ പഠനങ്ങളാണ് പ്രധാന ഗവേഷണ മേഖലകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]