കാക്കനാട്∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണ സമിതികൾ സ്ഥാനം ഏൽക്കുന്നതു വരെയുള്ള നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തുടങ്ങി. വരണാധികാരിമാർ, സഹ വരണാധികാരിമാർ, തിരഞ്ഞെടുപ്പു വിഭാഗം ക്ലാർക്കുമാർ എന്നിവർക്കുള്ള പരിശീലനമാണ് കലക്ടറേറ്റിൽ ഇന്നലെ ആരംഭിച്ചത്. നാളെ സമാപിക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
ഇതിനു മുന്നോടിയായാണ് പരിശീലനം ഉൾപ്പെടെയുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്.
ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വരണാധികാരിമാരുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടൻ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിനാൽ ഈ സമയത്ത് പാലിക്കേണ്ട നടപടികൾ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്കു വിശദീകരിച്ചു നൽകി. പത്രികാ സമർപ്പണത്തിൽ ഉൾപ്പെടെ പുലർത്തേണ്ട
കാര്യങ്ങൾ വരണാധികാരിമാരെയും പഠിപ്പിച്ചു. വോട്ടെടുപ്പ്, വോട്ടെണ്ണൽ കാര്യങ്ങളും വിശദീകരിച്ചു.
സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 13 മുതൽ
കാക്കനാട്∙ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് 13 മുതൽ 21 വരെ നടത്തും.
ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പ് 21ന് 10ന് കലക്ടറേറ്റിൽ. കൊച്ചി കോർപറേഷനിലെ നറുക്കെടുപ്പ് 18ന് 10ന് ടൗൺ ഹാളിൽ.
മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് 16ന് 10ന് കലക്ടറേറ്റിൽ. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് 18ന് 10ന് കലക്ടറേറ്റിൽ.
ഗ്രാമ പഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് തീയതി ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ: പറവൂർ, ആലങ്ങാട്, വൈപ്പിൻ, അങ്കമാലി ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് 13ന് 10ന്.
വാഴക്കുളം, കൂവപ്പടി, പാമ്പാക്കുട, പള്ളുരുത്തി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകൾ 14ന് 10ന്. വടവുകോട്, മുളന്തുരുത്തി, കോതമംഗലം ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ 15ന് 10ന്.
മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകൾ 16ന് 10ന്. കലക്ടറേറ്റിലാണ് നറുക്കെടുപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]