കോതമംഗലം∙ കോട്ടപ്പടി ചീനിക്കുഴിയിൽ കിണറ്റിൽ വീണയാൾ രാത്രി മുഴുവൻ കിണറ്റിൽ കിടന്നു. രാവിലെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
പരത്തുവയലിൽ എൽദോസ് (60) ആണു തിങ്കളാഴ്ച രാത്രി എട്ടോടെ വീടിനു സമീപത്തെ കിണറ്റിൽ വീണത്. വിവരം ആരുമറിഞ്ഞില്ല.
ഇന്നലെ രാവിലെ ഏഴരയോടെ കിണറ്റിൽ നിന്നു ശബ്ദം കേട്ട് സമീപവാസികളാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്.
25 അടി താഴ്ചയും 10 അടി വെള്ളവുമുള്ള കിണറ്റിൽ മോട്ടർ പമ്പിൽ പിടിച്ചു കിടക്കുകയായിരുന്നു എൽദോസ്. അഗ്നിശമന സേനാംഗങ്ങൾ കിണറ്റിലിറങ്ങി റോപ് നെറ്റ് ഉപയോഗിച്ച് എൽദോസിനെ കരയ്ക്കു കയറ്റി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി.
സ്റ്റേഷൻ ഓഫിസർ സതീഷ് ജോസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അസ്വസ്ഥത തോന്നി കിണറിന്റെ കരയിൽ ഇരുന്നപ്പോൾ വീണതാണെന്ന് എൽദോസ് പറഞ്ഞതായി അഗ്നിരക്ഷാസേന അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]