പിറവം∙ നീന്തൽ വശമില്ലാതെ ഉല്ലസിക്കാനെത്തുന്നവർക്കു കെണിയൊരുക്കി പുഴയിലെ ചതിക്കുഴികൾ. കഴിഞ്ഞ ദിവസം രാമമംഗലത്ത് അപ്പാട്ടുകടവിൽ കുളിക്കാനിറങ്ങിയ 2 യുവ എൻജിനീയർമാരുടെ ജീവൻ കവർന്നതോടെയാണു സുരക്ഷയില്ലാത്ത കടവുകളും മണൽവാരി ഉണ്ടായ ചതിക്കുഴികളും വീണ്ടും പൊതുജനശ്രദ്ധയിലെത്തുന്നത്. മുകൾപരപ്പിൽ ശാന്തത തോന്നുമെങ്കിലും അടിത്തട്ടിൽ കുത്തൊഴുക്കും, ആഴമുള്ള കുഴികളും ഒളിപ്പിച്ചാണു പലയിടത്തും പുഴയൊകുന്നത്. ഇതിനാൽ പരിചയമില്ലാതെ ഉല്ലസിക്കാനിറങ്ങുന്നവർക്കു അപകടാവസ്ഥ അറിയാനാകില്ല.
അപ്പാട്ടുകടവിന് എതിർഭാഗത്തുള്ള തമ്മാനിമറ്റം കടവിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടെ 10 പേർക്കാണു ജീവൻ നഷ്ടമായത്.
കുളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമിടെ ഒഴുക്കിൽപെട്ടായിരുന്നു അപകടങ്ങളെല്ലാം. നേർദിശയിലാണ് ഇൗ ഭാഗത്തു പുഴയൊഴുകുന്നത്.
ഇതിനാൽ നീന്തൽ വശമില്ലാത്തവരും പുഴയിൽ ഇറങ്ങും. കാൽവഴുതിയാൽ, മണൽവാരിയുണ്ടായ കുഴികളിലോ, പുഴയിലെ ചുഴിയിലോ പെടുന്നതാണ് അനുഭവം.
രാമമംഗലം മുതൽ പിറവം വരെയുള്ള ദൂരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 25 ഓളം പേർ മുങ്ങിമരിച്ചതായാണു കണക്ക്. കൊച്ചിയിലെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമെല്ലാം മരിച്ചവരുടെ പട്ടികയിൽ ഉണ്ട്. ഇത്രയേറെ അപകടം നടന്നിട്ടും കടവുകളിൽ സുരക്ഷ ഉറപ്പാക്കാൻ നടപടിയില്ലെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]