വൈപ്പിൻ ∙ നായരമ്പലം പൊതുശ്മശാനത്തിൽ മൃതദേഹ സംസ്കാരത്തിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യം. നിലവിൽ സംസ്കാരത്തിന് ഏറെ സമയം എടുക്കുന്നതായാണ് പരാതി.
കൂടാതെ വൻതുക മുടക്കി സംസ്കാരത്തിനായി ഒരുക്കിയ ഗ്യാസ് സംവിധാനം ഇതുവരെ പ്രവർത്തന സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല.ഇടക്കാലത്ത് ശ്മശാനം മികച്ച രീതിയിൽ പുനർ നിർമിച്ചിരുന്നുവെങ്കിലും ഉള്ളിലുള്ള സംവിധാനങ്ങൾ ആധുനികമല്ലെന്ന് പഞ്ചായത്ത് 12–ാം വാർഡ് അംഗം സി.സി.സിജി ഇത്തരത്തിൽ ഒരു മൃതദേഹം സംസ്കരിക്കാൻ 3 മണിക്കൂറാണ് വേണ്ടതെങ്കിൽ ഇപ്പോൾ എട്ടും ഒൻപതും മണിക്കൂർ വേണ്ടി വരുന്നതായി പഞ്ചായത്ത് അംഗം പറഞ്ഞു.
ഗ്യാസ് സംവിധാനത്തിനു വേണ്ടി പഴയ കെട്ടിടം കെട്ടിയടച്ചപ്പോൾ വായു സഞ്ചാരം കുറഞ്ഞതാണത്രെ ഇതിനുള്ള കാരണം. മാത്രമല്ല ഔട്ലെറ്റ് ഭാഗം വെള്ളം നിറഞ്ഞു കിടക്കുകയാണെന്നും വിറകുവച്ചു കത്തിക്കുന്ന ഭാഗം പൊളിഞ്ഞ നിലയിലാണെന്നും പരാതിയുണ്ട്. സംസ്കാരത്തിന് കൂടുതൽ സമയം എടുക്കുന്നത് ഒന്നിലേറെ മൃതദേഹങ്ങൾ എത്തുന്ന സമയത്ത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ 11മണിക്ക് സംസ്കാരം ഉണ്ടായിരുന്നതിനാൽ രണ്ടാമത് എത്തിയ മൃതദേഹം സംസ്കാരത്തിന് എടുക്കാൻ കഴിഞ്ഞില്ലെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു. ഒടുവിൽ കിലോമീറ്ററുകൾ അകലെയുള്ള മുരുക്കുംപാടത്ത് എത്തിച്ചാണ് സംസ്കാരം നടത്തിയത്.
ഒരു കോടിയിലേറെ രൂപ മുടക്കിയാണ് ഗ്യാസ് സംവിധാനം ഒരുക്കിയെങ്കിലും ഇപ്പോഴും അത് പ്രവർത്തികമായിട്ടില്ല.
3000 ലീറ്റർ വെള്ളം നിറയ്ക്കാനുള്ള വാട്ടർ ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ കൊടുക്കേണ്ട ജോലിയാണത്രെ ബാക്കിയുള്ളത്.
മഴ പെയ്താൽ കെട്ടിടം ചോർന്നൊലിക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരം അപര്യാപ്തതകൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്ന് സി.സി.സിജി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]