ഓപ്പൺ ജിം തുറന്നു
മൂവാറ്റുപുഴ∙ കല്ലൂർക്കാട് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരുക്കിയ ഓപ്പൺ ജിം തുറന്നു. അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.
രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, വൈസ് പ്രസിഡന്റ് ജാൻസി ജോമി, ബ്ലോക്ക് പഞ്ചായത്തംഗം ഷിവാഗോ തോമസ്, സീമോൾ സൈജു, ലാലി സൈബി, സുമിത സാബു, ബാബു മനക്കപറമ്പിൽ, സണ്ണി സെബാസ്റ്റ്യൻ, കെ.ടി. മാത്യു, ബിജു പാലക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ മണലിപ്പീടികയ്ക്ക് സമീപമാണ് ഓപ്പൺ ജിമ്മിന്റെ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
വൈദ്യുതി മുടക്കം
കോന്തുരുത്തി, ഫ്രൻഡ്സ് നഗർ, ഇന്ദിര നഗർ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ
കോൺവന്റ് റോഡ് റസിഡന്റ്സ് അസോസിയേഷൻ വാർഷികം 13ന്
പറവൂർ ∙ കോൺവന്റ് റോഡ് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും കുടുംബസംഗമവും 13ന് 10.30ന് വെസ്റ്റ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ അധ്യക്ഷനാകും.
ഗുരു നാടകം:റിഹേഴ്സൽ ക്യാംപിൽ പങ്കെടുക്കാം
നെടുമ്പാശേരി ∙ കവി സച്ചിദാനന്ദൻ രചിച്ച്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ഡോ. എം.പ്രദീപൻ സംവിധാനം ചെയ്യുന്ന ഗുരു നാടകത്തിൽ അഭിനയിക്കാൻ താൽപര്യമുള്ളവർ ഇന്ന് രാവിലെ 10ന് മൂഴിക്കുളം ശാലയിൽ ആരംഭിക്കുന്ന റിഹേഴ്സൽ ക്യാംപിൽ എത്തണമെന്ന് ഡയറക്ടർ ടി.ആർ.പ്രേംകുമാർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]