
അരൂർ∙ കിഫ്ബിയുടെ സഹായത്തോടെ തുറവൂർ താലൂക്കാശുപത്രിയിൽ പണിയുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ 95% നിർമാണ പ്രവർത്തനങ്ങൾ പിന്നിട്ടു. ഡിസംബറിൽ പണി പൂർത്തിയാക്കുമെന്നു കരാറുകാർ പറയുന്നു.
സംസ്ഥാന ഹൗസിങ് ബോർഡാണു നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്. കരാറുകാരനു കൃത്യമായി ബിൽ മാറിക്കൊടുക്കാത്തതിനാൽ ഇടയ്ക്കു ജോലി ഇഴഞ്ഞു നീങ്ങിയിരുന്നു.
തുടർന്നു കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.സർക്കാർ ഫണ്ട് അനുവദിക്കാമെന്ന ധാരണയിൽ വീണ്ടും ജോലി ആരംഭിക്കുകയായിരുന്നു.
കെട്ടിടത്തിലെ തറയോടുകൾ പാകി, ജനാലകളും വാതിലുകളും സ്ഥാപിച്ചു.ബാത്ത് റൂം ഫിറ്റിങ്, ഇലക്ട്രിക്കൽ ഫിറ്റിങ്സും പൂർത്തിയായി. സബ് സ്റ്റേഷന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നാണു കരാറുകാർ പറയുന്നത്.
ആശുപത്രിയിലേക്കുള്ള ശുദ്ധജല വിതരണത്തിനും മഴവെള്ള സംഭരണിക്കായി 15 മീറ്റർ നീളത്തിലും 4.5 മീറ്റർ 14.5 മീറ്റർ വീതിയിലുമുള്ള ജലസംഭരണിയുടെ നിർമാണം പൂർത്തിയായി.കെട്ടിടം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയാൽ ആധുനിക സൗകര്യത്തോടെയുള്ള പ്രധാന ആശുപത്രിയായി മാറും.പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സിടി സ്കാൻ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ട്രോമാ കെയർ യൂണിറ്റാണ് ഒരുക്കുന്നത്.
ആധുനിക സൗകര്യത്തോടെയുള്ള 4 ഓപ്പറേഷൻ തിയറ്റർ, 280 കിടക്ക, 3 ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.പഴയ കെട്ടിടത്തിൽ നിന്നു പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു സ്കൈ വോക് സംവിധാനവും ഒരുക്കും. കിഫ്ബി 51.4 കോടി രൂപ അനുവദിച്ചു 2016 ലാണു ജോലി ആരംഭിച്ചത്.
6,000 ചതുരശ്ര അടി വിസ്തൃതിയിൽ 6 നിലകളിലായാണു കെട്ടിടം. 2 വർഷം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]