
ലാബ് അറ്റൻഡർ
കളമശേരി ∙ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അറ്റൻഡർ ഒഴിവ്. അപേക്ഷകൾ ബയോഡേറ്റ 11ന് 5 മണിക്കകം [email protected].
91881 33492.
ജെആർഎഫ് ഒഴിവ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അപ്ലൈഡ് കെമിസ്ട്രി വകുപ്പിനു കീഴിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്. ബയോഡേറ്റ [email protected] ൽ 11നകം ലഭിക്കണം.
0484 2575804.
അധ്യാപക ഒഴിവ്
കളമശേരി ∙ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബവ്റിജ് സർവീസ്, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫിസ് ഓപ്പറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. അപേക്ഷകൾ ബയോഡേറ്റ 11ന് 5 മണിക്കകം [email protected] ൽ അപേക്ഷിക്കണം.
91881 33492. കളമശേരി ∙ കംപ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 10.30 ന്. dca.cusat.ac.in .
0484 2862391.
ഇഎസ്ഐ പരാതി പരിഹാര മേള
ഇഎസ്ഐ സേവനങ്ങളെ കുറിച്ച് വ്യക്തികൾക്കും മറ്റ് ഇഎസ്ഐ ഗുണഭോക്താക്കൾക്കും ഉള്ള പരാതി/ ആക്ഷേപങ്ങൾ എന്നിവ പരിഹരിക്കാനായി 9 ന് ഉച്ചയ്ക്ക് 3ന് എറണാകുളം ഇഎസ്ഐസി സബ് റീജനൽ ഓഫിസിൽ ‘സുവിധ സമാഗം’ പരാതി പരിഹാര മേള സംഘടിപ്പിക്കും. 0484-2533542.
ഒറ്റത്തവണ റജിസ്ട്രേഷൻ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനുള്ള ആജീവനാന്ത ഒറ്റത്തവണ റജിസ്ട്രേഷൻ 14 രാവിലെ 10.30 മുതൽ മൂന്നു വരെ മൂവാറ്റുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സംഘടിപ്പിക്കും.
9446926836, 0484-2422452.
സൈനികക്ഷേമ സമ്പർക്ക പരിപാടി 21ന്
മദ്രാസ് റെജിമെന്റ് റെക്കോർഡ് ഓഫിസിന്റെ നേതൃത്വത്തിൽ വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി 23ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കാക്കനാട് സൈനിക റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന സമ്പർക്ക പരിപാടി 21ലേക്കു മാറ്റി. സമയം, വേദി എന്നിവയിൽ മാറ്റമില്ല.
0484-2422239.
ഗൃഹശ്രീ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സംസ്ഥാന ഭവന നിർമാണ ബോർഡ് ദുർബലർക്കും/താഴ്ന്ന വരുമാനക്കാർക്കു വേണ്ടി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിയിലേക്ക് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. 0484-2369059.
www.kshb.kerala.gov.in
വനിതാ കമ്മിഷൻ മെഗാ അദാലത്ത്
കേരള വനിതാ കമ്മിഷൻ മെഗാ അദാലത്ത് 15,16 തീയതികളിൽ എറണാകുളം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ നടക്കും.
ഫാം വർക്കർ അപേക്ഷ തീയതി നീട്ടി
മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ (ദിവസ വേതനം) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 20 വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷകൾ മത്സ്യഫെഡ്, ഞാറക്കൽ ഫിഷ് ഫാം ഓഫിസിൽ സമർപ്പിക്കാം.
9526041267.
മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സഹായം
ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.ഗ്രൂപ്പായി അപേക്ഷിക്കാം. ഒരു ഗ്രൂപ്പിൽ അഞ്ച് പേർ വീതം ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് 50000 രൂപ പലിശ രഹിത വായ്പയായി നൽകും. അപേക്ഷ 25 വൈകിട്ട് അഞ്ചു വരെ മത്സ്യഭവനുകളിൽ സ്വീകരിക്കും.
9847871278.
സ്പോട് അഡ്മിഷൻ
കോതമംഗലം∙ നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ബിടെക് ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ ഇന്നു മുതൽ നടത്തും. 90613 06831.
മുട്ടക്കോഴി വിതരണം
കോതമംഗലം∙ പൈങ്ങോട്ടൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ 14ന് 8നു മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും.
80787 53944.
തെങ്ങിൻ തൈ വിതരണം
ആലങ്ങാട് ∙ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ് നിർവഹിച്ചു. നാടൻ, കുള്ളൻ, ഹൈബ്രിഡ് ഇനത്തിൽപെട്ട
തൈകളാണു വിതരണം ചെയ്തത്. കൃഷി ഓഫിസർ രേഷ്മ ഫ്രാൻസിസ്, കൃഷി അസിസ്റ്റന്റ് ലിജിത പീറ്റർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]