
ലക്ഷങ്ങളുടെ ടൈൽ ഉപേക്ഷിച്ച നിലയിൽ
മൂവാറ്റുപുഴ∙ റോഡിന്റെ ഇരുവശവും ടൈൽ പാകി മനോഹരമാക്കാൻ എത്തിച്ച ലക്ഷക്കണക്കിനു രൂപയുടെ കോൺക്രീറ്റ് ടൈലുകൾ ഇഇസി മാർക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കാടുകയറി നശിക്കുന്നു. ഇഇസി മാർക്കറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി എത്തിച്ച കോൺക്രീറ്റ് ടൈലുകളാണ് ഉപയോഗിക്കാതെ ഇഇസി മാർക്കറ്റിൽ തള്ളിയിരിക്കുന്നത്. ഇത് ഇവിടെ കാടുകയറി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി.2 വർഷം മുൻപ് 1.25 കോടി രൂപ ചെലവഴിച്ചാണ് ഒരു കിലോമീറ്ററോളം വരുന്ന റോഡ് നവീകരിച്ചത്.
ഇതിന്റെ ഭാഗമായാണു പതിനായിരക്കണക്കിനു കോൺക്രീറ്റ് ടൈലുകൾ ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയത്. റോഡിന്റെ ഇരുവശത്തും കോൺക്രീറ്റ് ടൈലുകൾ വിരിക്കാനും കാനകൾ നിർമിക്കാനും ഉൾപ്പെടെയായിരുന്നു പദ്ധതി.വൈദ്യുതി പോസ്റ്റ് കാനയ്ക്ക് ഉള്ളിൽ വെള്ളമൊഴുക്കിനു തടസ്സമായി നിർമിച്ചതുമായി ബന്ധപ്പെട്ട് ഇഇസി റോഡ് നവീകരണം അന്നു വിവാദം സൃഷ്ടിച്ചിരുന്നു.
റോഡിന്റെ ഒരു ഭാഗത്തു ചില ഭാഗങ്ങളിൽ മാത്രം ടൈൽ വിരിച്ച ശേഷം നിർമാണം പൂർത്തിയാക്കി കരാറുകാരൻ പോയതോടെയാണു അവശേഷിക്കുന്ന കോൺക്രീറ്റ് ടൈലുകൾ ഇഇസി മാർക്കറ്റിൽ തള്ളിയത്. ഇഇസി മാർക്കറ്റിൽ തള്ളിയിരിക്കുന്ന കോൺക്രീറ്റ് ടൈലുകൾ നഗരത്തിലെ കുഴികൾ നിറഞ്ഞ റോഡുകളിൽ കുഴിയടയ്ക്കാൻ ഉപയോഗിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]