
ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചയിൽ പങ്കെടുത്ത് ബെന്നി ബെഹനാൻ എംപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഇടപ്പള്ളി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന കോഴി നേർച്ചയിൽ പങ്കെടുത്ത് ബെന്നി ബെഹനാൻ എംപി. ഭാര്യ ഷേർളിക്കും മകൾ വീണയ്ക്കുമൊപ്പമാണ് അദ്ദേഹം എത്തിയത്. നേർച്ചയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളെ നേരിൽ കണ്ട് ആശംസ അറിയിച്ച ശേഷമാണ് കോഴി നേർച്ചയിൽ പങ്കെടുത്തത്.
ഇടപ്പള്ളി പെരുന്നാളിന്റെ കോഴി നേര്ച്ച അദ്ദേഹം മുടങ്ങാതെ നടത്തിവരുന്നുണ്ട്. ഫാ. ബാജിയോ കല്ലൂക്കാടൻ, അൻവർ സാദത്ത് എംഎൽഎ, മുൻ മേയർ ടോണി ചമ്മിണി, കെപിസിസി സെക്രട്ടറിമാരായ ടി.എം.സക്കീർ ഹുസൈൻ, ജയ്ൺസൺ ജോസഫ്, ദീപ്തി മേരി വർഗീസ്, കൗൺസിലർ ആന്റണി പൈനുതറ, ദീപക് ജോയ്, ജോസഫ് അലക്സ് എന്നിവർ പങ്കെടുത്തു.