
കൂത്താട്ടുകുളം അശ്വതി കവലയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂത്താട്ടുകുളം∙ അശ്വതി കവലയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. കൂത്താട്ടുകുളം കുറങ്ങഴം പുത്തൻ പുരയ്ക്കൽ കന്തസാമിയുടെ ഓട്ടോറിക്ഷയാണ് കത്തിയത്. ചൊവ്വ രാത്രി എട്ടരയോടെയാണ് സംഭവം. ഓട്ടോയുടെ എൻജിൻ ഭാഗത്തു നിന്നു തീ പടരുന്നത് കണ്ട വഴിയാത്രക്കാരനാണ് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചത്. സ്റ്റേഷൻ ഓഫിസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണം എന്നാണ് നിഗമനം.