
എറണാകുളം ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നൂറോളം അധ്യാപക ഒഴിവുകൾ. കാലടി ക്യാംപസിലും മറ്റു പ്രാദേശിക ക്യാംപസുകളിലുമായി 11 മാസത്തേക്കാണു നിയമനം. ബിഎഡ് യോഗ്യത അഭിലഷണീയം. ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയ്ന്റിങ്, ഫിലോസഫി, കായിക പഠനം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യൽ വർക്ക്, സോഷ്യോളജി, തിയറ്റർ, ട്രാൻസ്ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ആയുർവേദം, മ്യൂസിയോളജി എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.
യുജിസി യോഗ്യതയുള്ളവർക്ക് 35,000 രൂപയും ബിരുദാനന്തര ബിരുദ യോഗ്യത മാത്രമുള്ളവർക്ക് 25,000 രൂപയും വേതനം. ഓൺലൈനായി 12 വരെ അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 15നകം അതതു വകുപ്പു മേധാവികൾക്കു സമർപ്പിക്കണം. അപേക്ഷാ ഫീസ് 750 രൂപ (പട്ടികജാതി/ വർഗ വിഭാഗക്കാർക്ക് 500 രൂപ). www.ssus.ac.in.
∙ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ അധ്യാപക ഒഴിവ്. വിഷയം, കൂടിക്കാഴ്ച തീയതി, സമയം യഥാക്രമം: സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റ അനലിറ്റിക്സ് 14നു 10ന്, കെമിസ്ട്രി, ഫിസിക്സ് 15നു 10ന്, ബോട്ടണി, പൊളിറ്റിക്കൽ സയൻസ് 16നു 10ന്, സുവോളജി, സോഷ്യോളജി 19നു 10ന്, ഹിന്ദി, മാത്തമാറ്റിക്സ് 20നു 10ന്, ഇക്കണോമിക്സ് 21നു 10ന്. 0485 2822378.
∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദീൻദയാൽ ഉപാധ്യായ് കൗശൽ കേന്ദ്രയിൽ ബിസിനസ് പ്രോസസ്, സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ഡവലപ്മെന്റ്, ബാങ്കിങ് ആൻഡ് ഫിനാൻസ് എന്നിവയിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 19. അപേക്ഷയുടെ ഹാർഡ് കോപ്പികൾ 30നകം റജിസ്ട്രാർ ഓഫിസിൽ സമർപ്പിക്കണം. http://recruit.cusat.ac.in.
∙ പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) വിവിധ ഫാക്കൽറ്റികളിലേക്ക് എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 13. www.kufos.ac.in
∙ എറണാകുളം മഹാരാജാസ് കോളജിൽ ജിയോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13ന് 11നു പ്രിൻസിപ്പൽ ഓഫിസിൽ. www.maharajas.ac.in.
∙ ആലുവ എടത്തല അൽഅമീൻ കോളജിൽ അധ്യാപക ഒഴിവ്. വിഷയം, കൂടിക്കാഴ്ചയുടെ തീയതി, സമയം: മാത്തമാറ്റിക്സ് (നാളെ 10.00), അറബിക് (നാളെ ഉച്ചയ്ക്ക് 2.00), ഫിസിക്സ് (മേയ് 12, 10,00), ഇംഗ്ലിഷ് (12, 10.00), കംപ്യൂട്ടർ സയൻസ് (13, 11.00)
∙ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, ഹിസ്റ്ററി ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23നു 11ന്. 0485 2862862.
∙ കാലടി ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചരിത്രം, ഗണിതശാസ്ത്രം വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27നു 10നു കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം ഓഫിസിൽ.
∙ കളമശേരി ഗവ. ഐടിഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് തസ്തികയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന്.
സ്റ്റാഫ് നഴ്സ്
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവ്. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും 16ന് 11നു മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിൽ റിമോട്ട് സെൻസിങ് എനേബിൾഡ് ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്പോൺസ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി എറണാകുളം കെമിക്കൽ എമർജൻസി റെസ്പോൺസ് സെന്ററിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ ഒഴിവ്. കൂടിക്കാഴ്ച 21ന്.
പ്രോജക്ട് അസിസ്റ്റന്റ്
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ വിവിധ നിർമാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്താനും ബില്ലുകൾ ഇ– ഗ്രാമസ്വരാജ് പോർട്ടലിൽ തയാറാക്കാനും പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കും. യോഗ്യത– കൊമേഴ്സ്യൽ പ്രാക്ടീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ. അപേക്ഷയും ബയോഡേറ്റയും 15നുള്ളിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നൽകണം.
പഞ്ചകർമ തെറപ്പിസ്റ്റ്
മുളന്തുരുത്തി തുരുത്തിക്കര ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പഞ്ചകർമ തെറപ്പിസ്റ്റിന്റെ ഒഴിവ്. കൂടിക്കാഴ്ച 14ന് ഉച്ചയ്ക്ക് 2.30നു പഞ്ചായത്ത് ഹാളിൽ. 9846547847.
ഡോക്ടർ, നഴ്സ്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30നു സർവകലാശാല ആസ്ഥാനത്ത്. www.ssus.ac.in.
എംഎസ്സി ഫിസിക്സ്;അപേക്ഷിക്കാം
പെരുമ്പാവൂർ∙ മാർത്തോമ്മാ വനിതാ കോളജിലെ ഗവ.എയ്ഡഡ് കോഴ്സായ ഇന്റഗ്രേറ്റഡ് എംഎസ്സി ഫിസിക്സ് ( മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രി വഴി ബിഎസ്സി ഫിസിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 8086790321.
വൈദ്യുതി മുടക്കം
പള്ളിപ്പടി, കോടനാട്, ചെട്ടിനട, കപ്രിക്കാട് ആലാട്ടുചിറ രാവിലെ 8 മുതൽ 5 വരെ.
ട്യൂഷൻ അധ്യാപിക ഒഴിവ്
പറവൂർ ∙ ആൺകുട്ടികൾക്കായി ഏഴിക്കരയിലുള്ള പ്രീ–മെട്രിക് ഹോസ്റ്റലിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായി ട്യൂഷൻ അധ്യാപികയെ ആവശ്യമുണ്ട്. ഇംഗ്ലിഷ്, ഹിന്ദി, സയൻസ്, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണു ട്യൂഷൻ നൽകേണ്ടത്. ഹൈസ്കൂൾ വിഭാഗം അപേക്ഷകർ ബിഎഡ്, യുപി വിഭാഗം അപേക്ഷകർ ടിടിസി അല്ലെങ്കിൽ ഡിഎൽഎഫ് യോഗ്യതയുള്ളവരാകണം. സർട്ടിഫിക്കറ്റുകൾ സഹിതം 16നകം പറവൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. 85476 30085.
ആശാ വർക്കർമാരെ ആവശ്യമുണ്ട്
പറവൂർ ∙ താലൂക്ക് ആശുപത്രിയിൽ ആശാ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നതിനായി അതതു വാർഡ്/ഡിവിഷൻ പരിധിയിലെ സ്ഥിര താമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വോക് ഇൻ ഇന്റർവ്യൂ 17നു 2.30നു നടക്കും. വിവാഹിതരും 25നും 45നും മധ്യേ പ്രായമുള്ളവരും 10–ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാകണം. നേതൃപാടവവും ആശയവിനിമയ ശേഷിയും വിവേചനരഹിതമായി സമൂഹത്തിൽ പ്രവർത്തിക്കാൻ കഴിയുന്നവരുമാകണം. അഭിമുഖത്തിന് വരുമ്പോൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും ആധാർ കാർഡും കൊണ്ടുവരണം.