
കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 3ന് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ എത്തിയ അദ്ദേഹം ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ റൂട്ടുകളില്‍ ഒരു മണിക്കൂറിലേറെ യാത്ര ചെയ്തു. അതുല്യമായ യാത്രാ അനുഭവമാണ് വാട്ടര്‍ മെട്രോയിലേതെന്നും ജലയാത്രയ്ക്ക് ഇത്രയേറെ വ്യത്യസ്തയും ആസ്വാദ്യതയും ആവേശവും സുഖവും പ്രാദനം ചെയ്യുന്ന മറ്റൊന്നില്ലെന്നും അദ്ദേഹം സന്ദര്‍ശക റജിസ്റ്ററില്‍ കുറിച്ചു.
വാട്ടര്‍ മെട്രോ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അദ്ദേഹം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുമായി ചര്‍ച്ച നടത്തി. ഷിപ്പിങ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീനാഥ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ബി.കാശിവിശ്വനാഥന്, വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, കൊച്ചി മെട്രോ ഡയറക്ടര്‍മാരായ സഞ്ജയ് കുമാര്‍, ഡോ. എം.പി.രാംനവാസ്, വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്ദ്ദനന്, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സാജന് ജോണ്‍ എന്നിവരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കെടുത്തു.
∙ വാട്ടർ മെട്രോ യാത്രക്കാരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു
പ്രവർത്തനം തുടങ്ങി രണ്ടു വർഷം പൂർത്തിയാകുന്നതിന് മുൻപേ 40 ലക്ഷം യാത്രക്കാർ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കൊച്ചി വാട്ടർ മെട്രോ. 19 ബോട്ടുകളാണ് 5 റൂട്ടുകളിലായി സർവീസ് നടത്തുന്നത്. 10 ടെർമിനലുകളിലേക്കാണ് സർവീസ്. മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻഡ് ടെർമിനലുകളുടെ നിർമാണം പൂർത്തിയായി, സർവീസിന് സജ്ജമാകുന്നു.