
നാഷനല്‍ മാരിടൈം വരുണ അവാര്‍ഡ് ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിക്ക്
കൊച്ചി ∙ സമുദ്ര മേഖലയിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത അംഗീകാരമായ നാഷനല്‍ മാരിടൈം വരുണ അവാര്‍ഡ് സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ സ്ഥാപകൻ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിക്ക്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് നല്കുന്ന അവാര്‍ഡ്, മുംബൈയില്‍ നടന്ന ദേശീയ സമുദ്രദിനാഘോഷ വേളയില്‍ ഷിപ്പിങ് ഡയറക്ടര്‍ ജനറലും ദേശീയ സമുദ്രദിനാഘോഷ (സെന്‍ട്രല്‍) കമ്മിറ്റി ചെയര്‍മാനുമായ ശ്യാം ജഗന്നാഥന്, ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിക്ക് സമ്മാനിച്ചു.
5 ട്രില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക ലക്ഷ്യത്തിന് അനുസൃതമായി ഇന്ത്യന്‍ സര്‍ക്കാര്‍ സമുദ്ര പരിഷ്കരണം നടക്കുന്ന നിര്‍ണായക നിമിഷത്തിലാണ് ഈ അംഗീകാരം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]