
യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാക്കനാട്∙ എസ്എഫ്ഐഒ കുറ്റപത്രത്തിൽ വീണാ വിജയൻ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പൊലീസിന്റെ ബാരിക്കേഡ് തള്ളി മറിച്ചു മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്നവരെ നീക്കം ചെയ്യുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ബലപ്രയോഗവും നടന്നു.
ഉദ്ഘാടന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാരോൺ പനയ്ക്കൽ, സ്വാതീഷ് സത്യൻ, വിഷ്ണു പ്രദീപ്, മുഹമ്മദ് റഫീഖ്, അനൂപ് ഇട്ടൻ, എബിൻ പൊങ്ങനത്തിൽ, പി.വൈ.ഷാജഹാൻ, വി.ആർ.രാംലാൽ, നോബിൾ കുമാർ, സൽമാൻ ഓലിക്കൻ, ടിനു മോബിൻസ്, മേഘ ഷിബു, ചെറിയാൻ ജോർജ്, ജെർജസ് വി.ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.