
എറണാകുളം ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീറ്റ് ഒഴിവ്
കൊച്ചി ∙ കടത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ എസ്ടി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് ഒന്നാം ക്ലാസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. രേഖകൾ സഹിതം 14 നു മുൻപു സ്കൂളിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
വൈദ്യുതി മുടക്കം
കച്ചേരിത്താഴം പാലം മുതൽ വള്ളക്കാലിപടി വരെയും ശിവൻകുന്ന്, ടിബി ജംക്ഷൻ എന്നിവിടങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ
തൃപ്പൂണിത്തുറ അലിയാർ പാലം, ചാത്താരി വൈമീതി റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും 9 മുതൽ 5 വരെ.
ഇരുമ്പനം എച്ച്ഒസി ടൗൺഷിപ്, മകളിയം, റിവർ ഈസ്റ്റ് റോഡ്, മിനി കമ്പനി, ഹൗസിങ് ബോർഡ്, അമ്പാട്ട് മന, കർഷക കോളനി, കൊച്ചിൻ വുഡ് എന്നിവിടങ്ങളിൽ ഭാഗികമായി 8.30 മുതൽ 5 വരെ
ശുദ്ധജല വിതരണം മുടങ്ങും
കോലഞ്ചേരി ∙ ജല അതോറിറ്റി ചൂണ്ടി സെക്ഷൻ പരിധിയിലുള്ള തിരുവാണിയൂർ, വടവുകോട് – പുത്തൻകുരിശ്, പൂതൃക്ക പഞ്ചായത്തുകളിൽ 9ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ ശുദ്ധജല വിതരണം മുടങ്ങും.
തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളിൽ നാളെ പൂർണമായി ശുദ്ധജല വിതരണം മുടങ്ങും.
സൗജന്യ മെഡിക്കൽ ക്യാംപ്
വരാപ്പുഴ ∙ മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയുടെയും റോട്ടറി കൊച്ചിൻ ഈസ്റ്റിന്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ ഫാ.ലാൽജു പോളപറമ്പിൽ ഉദ്ഘാടനം ചെയ്തു. മാലോത്ത് പരിശുദ്ധ ജപമാല രാജ്ഞി ഇടവക വികാരി ഫാ.ക്രിസ്റ്റഫർ, വാർഡ് അംഗം നിറ്റ സാബു, റോട്ടറി ക്ലബ് പ്രസിഡന്റ് തോമസ് വെട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ഞൂറോളം പേർ ക്യാംപിൽ പങ്കെടുത്തു. എല്ലാ രോഗികൾക്കും തുടർ ചികിത്സയുടെ ചെലവിന്റെ ഒരു നിശ്ചിത ശതമാനം ആശുപത്രി കുറവു ചെയ്തുകൊടുക്കുമെന്നു ഫാ.ലാൽജു പറഞ്ഞു.
വരൾച്ച: പരാതിപ്പെടാൻ കൺട്രോൾ റൂം തുറന്നു
കളമശേരി, തൃക്കാക്കര, ഏലൂർ, പറവൂർ, തൃപ്പൂണിത്തുറ നഗരസഭകളിലെയും ഉദയംപേരൂർ, ചോറ്റാനിക്കര, കുമ്പളം, വടവുകോട്, പുത്തൻകുരിശ്, പൂതൃക്ക, തിരുവാണിയൂർ, ഐക്കരനാട്, എടവനക്കാട്, കുഴുപ്പിള്ളി, ഞാറയ്ക്കൽ, ഇളംകുന്നപ്പുഴ, നായരമ്പലം, പള്ളിപ്പുറം, ഏഴിക്കര, ചേന്ദമംഗലം, കോട്ടുവള്ളി, ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാലൂർ, വരാപ്പുഴ പഞ്ചായത്തുകളിലെയും വരൾച്ചയുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ജല അതോറിറ്റി കൊച്ചി വാട്ടർ സപ്ലൈ ഡിവിഷൻ അറിയിച്ചു. ഫോൺ: 0484–2394155
മത്സ്യത്തൊഴിലാളി ക്ഷേമനിധി അദാലത്ത്
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ അംഗങ്ങൾ നൽകിയ അപേക്ഷകളിൽ തീർപ്പാകാതെ കിടക്കുന്നവയിൽ പരിഹാരമുണ്ടാക്കാൻ ഈ മാസം ജില്ലയിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് നടത്തും. പങ്കെടുക്കാൻ ക്ഷേമനിധി ഓഫിസുകളിൽ 10നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം.
വേലിയേറ്റം: നഷ്ടപരിഹാരത്തിന് 14 വരെ അപേക്ഷിക്കാം
വേലിയേറ്റത്തെത്തുടർന്നു വീടുകൾക്കു കേടുപാടുകൾ സംഭവിച്ചവർക്കു നഷ്ടപരിഹാരം ലഭിക്കാൻ 14വരെ അപേക്ഷിക്കാം. അക്ഷയ സെന്ററുകൾ വഴി റവന്യു വകുപ്പിന്റെ എൽആർഡി പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. 24നകം അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു നൽകുന്ന എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാകും നഷ്ടപരിഹാരം നിശ്ചയിക്കുക.
എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ
പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ പ്രസ്തുത സർട്ടിഫിക്കറ്റ് മേയ് 31നകം ഓഫിസിൽ നേരിട്ടെത്തി റജിസ്ട്രേഷൻ രേഖകളിൽ ചേർക്കണം. ഫോൺ: 0484–2440066
പെർമനന്റ് റജിസ്ട്രേഷൻ
ജില്ലയിൽ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക്, ഇൻപേഷ്യന്റ് കെയർ, ഡേ കെയർ സെന്ററുകൾ, െഡന്റൽ ക്ലിനിക്കുകൾ, പോളി ക്ലിനിക്കുകൾ തുടങ്ങി മോഡേൺ മെഡിസിനു കീഴിൽ വരുന്ന സ്ഥാപനങ്ങളെല്ലാം സ്ഥിര റജിസ്ട്രേഷൻ എടുക്കണം. ആയുഷ് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ പ്രൊവിഷനൽ റജിസ്ട്രേഷൻ എടുക്കാത്തവരും സർട്ടിഫിക്കറ്റ് കാലാവധി തീരാറായവരും സ്ഥിരം റജിസ്ട്രേഷൻ എടുക്കണം. ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ഡിഎംഒയുടെ എൻഒസി, തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ്, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് റജിസ്ട്രേഷൻ എന്നിവ നിർബന്ധമായും എടുക്കണമെന്നും അധികൃതർ അറിയിച്ചു.