മരട് ∙ ടൂറിസം വികസനം ലക്ഷ്യമാക്കി വളന്തകാട് ദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതർ സ്ഥലം സന്ദർശിച്ചു. ഓപ്പൺ സ്റ്റേജ്, അലങ്കാര വിളക്കുകൾ, നടവഴി ഉൾപ്പെടെയാണ് നഗരസഭ വിഭാവന ചെയ്തിട്ടുള്ളത്.
ബജറ്റിൽ ഇതിനു തുക വകയിരുത്തിയിട്ടുണ്ട്. കൊച്ചിയുടെ ഓക്സിജൻ പാർലർ എന്നറിയപ്പെടുന്ന കണ്ടൽക്കാടുകളാൽ സമൃദ്ധമായ ദ്വീപിന്റെ സൗന്ദര്യം സംരക്ഷിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്ന വികസനം നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
പദ്ധതികളുടെ രൂപീകരണത്തിന് ആവശ്യമായ പ്രാഥമിക നടപടികളും വിലയിരുത്തി. നഗരസഭ ഉപാധ്യക്ഷൻ ജിൻസൺ പീറ്റർ, സെക്രട്ടറി ഇ.നാസിം, കൗൺസിലർമാരായ എം.കെ.മുരളീധരൻ, എം.പി.സുനിൽകുമാർ എന്നിവരായിരുന്നു സംഘത്തിൽ.
എങ്ങുമെത്താതെ ഉത്തരവാദ ടൂറിസവും പാലവും
5 വർഷം മുൻപ് വലിയ പ്രതീക്ഷയോടെ അവതരിപ്പിക്കപ്പെട്ട
ഉത്തരവാദ ടൂറിസം പദ്ധതിയും ദ്വീപിലേക്കുള്ള പാലവും പാതി വഴിയിൽ മുടങ്ങിയ ഇടത്താണ് നഗരസഭയുടെ തനത് പദ്ധതി ദ്വീപിനു മേൽ പ്രതീക്ഷയാകുന്നത്. 45 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ജൈവവൈവിധ്യ കലവറയായ ദ്വീപിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ചു കൊണ്ട് ഹോം സ്റ്റേ ഉൾപ്പെടെയുള്ള പദ്ധതികളായിരുന്നു.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിഭാവന ചെയ്തത്. 99.90 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്.
എന്നാൽ പദ്ധതി ചുവപ്പു നാടയിൽ കുടുങ്ങി. പാലം പണിയും തീർന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

