പെരുമ്പാവൂർ ∙ കാട്ടാനപ്പേടിയിലും വോട്ടു ചെയ്യാനൊരുങ്ങി പൊങ്ങൻചുവട് ആദിവാസി സങ്കേതത്തിലെ സമ്മതിദായകർ. കാട്ടാന ശല്യത്തിനെതിരെ ഫലപ്രദമായ നടപടികളുണ്ടായിട്ടില്ലെന്ന ആദിവാസി ജനതയുടെ പരാതിക്കിടയിലാണു തദ്ദേശ തിരഞ്ഞെടുപ്പ്.
വേങ്ങൂർ പഞ്ചായത്തിലെ 6–ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശം ജില്ലയിലെ ഏക ഗിരിവർഗ സങ്കേതമാണ്. 123 കുടുംബങ്ങളിലായി 285 വോട്ടർമാരുണ്ട്. കൃഷിയും വനവിഭവങ്ങൾ ശേഖരിച്ചു വിൽക്കലുമാണു വരുമാനമാർഗം.
കൃഷിയും വീടുകളും നശിപ്പിക്കുന്ന കാട്ടനകളുമായി എതിരിട്ടാണ് ആദിവാസി ജനത ജീവിക്കുന്നത്. രാപകൽ ആനകളുടെ ആക്രമണമുണ്ടാകും.
വാഴയും കപ്പയും നശിപ്പിക്കും. ചില വീടുകളുടെ ഭിത്തിയും വാതിലുകളും തകർന്ന നിലയിലാണ്. സൗരോർജ തൂക്കുവേലി നിർമാണം പാതിവഴിയിൽ നിലച്ചു.
ദുർഘടമായ വനപാതയാണ് ഇവരുടെ ജീവിതത്തിലെ മറ്റൊരു പ്രതിസന്ധി.
വനംവകുപ്പിന്റെ അധീനതയിലായതിനാൽ ടാർ ചെയ്യാനാവില്ല. എങ്കിലും ഏതാനും ഭാഗം ടാർ ചെയ്യാനുളള അനുമതി എംഎൽഎമാരുടെ ഇടപെടലിലൂടെ ലഭിച്ചിട്ടുണ്ട്.
എംഎൽഎമാരായ എൽദോസ് കുന്നപ്പിളളി, ആന്റണി ജോൺ എന്നിവരുടെ ശ്രമഫലമായി ആദിവാസി സങ്കേതത്തിലേക്കു കെഎസ്ആർടിസി സർവീസ് ആരംഭിച്ചത് ആശ്വാസകരമാണ്. രാവിലെയും വൈകിട്ടുമാണു സർവീസ്.
ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നതു സങ്കേതത്തിനു സമീപത്തായതിനാൽ വിനോദ സഞ്ചാരികൾക്കു കൂടി പ്രയോജനപ്പെടുന്ന വിധം കൂടുതൽ സർവീസ് വേണമെന്ന് ആവശ്യമുണ്ട്. പുതുതലമുറ പുറത്തു പോയി ഹോസ്റ്റലിൽ നിന്നു പഠിക്കുന്നുണ്ട്. പലരും പുറത്തു ജോലിക്കു പോകുന്നുണ്ട്.
എങ്കിലും കാട്ടാനകളുടെ ശല്യവും മലയിടിച്ചിലും ഇവർക്കു ഭീഷണിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

