കൊച്ചി∙ കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വർഷത്തെ എസ്.
അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് പത്രപ്രവർത്തകയായ ടി. പി.
ഗായത്രിക്ക്. മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ ആണ് ഗായത്രി.
മൂന്നാർ തേയിലത്തോട്ടം മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ അധ്വാനവും അതിജീവനവും സംബന്ധിച്ച പഠന ഗ്രന്ഥം രചിക്കുന്നതിനാണ് ഫെലോഷിപ്പ്. 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക.
2021 ൽ അന്തരിച്ച, ‘ദ ഹിന്ദു’ സ്റ്റേറ്റ് ബ്യൂറോ ചീഫ് എസ്.
അനിൽ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേർന്നാണ് ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയത്. കേരളത്തിലെ വിവിധ വികസന മേഖലകളിലെ പഠനങ്ങൾക്കായി ഈ വർഷം ലഭിച്ച പ്രൊപ്പോസലുകളിൽ നിന്ന് കേരള സർവകലാശാല ജേണലിസം വകുപ്പു മുൻമേധാവി പ്രൊഫ.
വി. വിജയകുമാർ, കേരള രാജ്ഭവൻ മുൻ പി.ആർ.ഒ.
എസ്.ഡി. പ്രിൻസ്, പി.ആർ.ഡി.
മുൻ അഡീഷണൽ ഡയറക്ടർ പി.എസ്.രാജശേഖരൻ, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി. നായർ, എസ്.എസ്.കെ.
സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.എസ്. സിന്ധു, എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
വൈക്കം സ്വദേശിനിയായ ടി.പി.
ഗായത്രി 2002 മുതൽ പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നു. ‘കൊളുന്ത് : ഒരു പെൺ സമരത്തിന്റെ ആത്മഭാഷണം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
2026 ജൂൺ 23ന് പഠന ഗ്രന്ഥം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

