കൊച്ചി∙ സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 2025 ഈ മാസം 10,11 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടക്കും. കോൺഫൻസിന് മുന്നോടിയായുള്ള സൈബർ സുരക്ഷാ വർക്ക്ഷോപ്പുകൾ ആരംഭിച്ചു.
10 ന് രാവിലെ 9.30 തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഐഎഎസ് ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവിയും, ഡിജിപിയുമായ റവാഡ ആസാദ് ചന്ദ്ര ശേഖർ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന വിജിലൻസ് മേധാവിയും ഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി എസ്.
ശ്രീജിത്ത് ഐ.പി.എസ്, ഐജി പി. പ്രകാശ് ഐ.പി.എസ്, സിറ്റി പോലീസ് കമ്മീഷണർ പുട്ട
വിമലാദിത്യ ഐ.പി.എസ്, സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ.പി.എസ്, എന്നിവർ പങ്കെടുക്കും.
11ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.
രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ എം അനിൽ കുമാർ, കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, സംസ്ഥാന പോലീസ് മേധാവിയും, ഡിജിപിയുമായ റവാഡ ആസാദ് ചന്ദ്ര ശേഖർ ഐപിഎസ് സംസ്ഥാന വിജിലൻസ് മേധാവിയും ഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി എസ്. ശ്രീജിത്ത് ഐ.പി.എസ്, ഐജി പി.
പ്രകാശ് ഐപിഎസ്, സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ.പി.എസ്, ഇസ്റ്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവർ പങ്കെടുക്കും.
സൈബർ സുരക്ഷയുടെ പുതിയ കണ്ടുപിടുത്തങ്ങളും സാധ്യതകളും ചർച്ച ചെയ്യപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസാണ് കൊക്കൂൺ. ലോകത്ത് സൈബർ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു കയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യപ്പെടും.
സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സൈബര്‍ സുരക്ഷ അനിവാര്യമായ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, തുടങ്ങി സർക്കാരിന്റെ എല്ലാ വകുപ്പിൽപെട്ടവരും നേരിടുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളും അതിന് സ്വീകരിക്കേണ്ട
പ്രതിരോധ പദ്ധതികൾക്കും കോൺഫറൻസിൽ രൂപം നൽകും. കൂടാതെ സൈബർ സുരക്ഷാ രംഗത്തെ രാജ്യാന്തര തലത്തിലെ പ്രശസ്തരും, ലോകത്തിലെ വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുമടക്കം ലോകത്തിൽ നിലവിൽ ഉപയോഗിക്കപ്പെടുന്നവയായ പുതിയ സൈബർ ടെക്നോളജി ഉൾപ്പെടെയുള്ളവ ഇവിടത്തെ കോൺഫറൻസിൽ പരിചയപ്പെടുത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]