അരൂർ∙ കെൽട്രോൺ – കുമ്പളങ്ങി സർവീസ് നടത്തുന്ന ബോട്ടു ചങ്ങാടം ഇന്നലെ രാവിലെ മുതൽ ചങ്ങാടം ഒഴിവാക്കി ബോട്ടു മാത്രമായി സർവീസ് തുടങ്ങി. കുമ്പളങ്ങി – അരൂർ പാലം നിർമാണം തുടങ്ങിയതോടെ കായലിൽ ബാർജ് സ്ഥാപിച്ച് പൈലിങ് ജോലികൾ ചെയ്യുമ്പോൾ ചങ്ങാടം തടസ്സമുണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ചാണ് ചങ്ങാടം ഒഴിവാക്കിയത്.
ഇതിനിടയിൽ കെൽട്രോൺ ഫെറി സർവീസിന് സമാന്തരമായി യാത്രാ സംവിധാനം ഒരുങ്ങുന്ന അമ്മനേഴം – ജനത കടവിൽ ബോട്ടു ചങ്ങാടം കടന്നുപോകാൻ കായലിന് ആഴം കൂട്ടുന്നതിന് ഇറിഗേഷൻ വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി പണികൾ പൂർത്തിയാക്കണമെന്നാണു പഞ്ചായത്ത് അധികാരികൾ ഇവർക്ക് നിർദേശം നൽകിയിട്ടുള്ളത്.
എന്നാൽ ഇതിന് ഒട്ടേറെ കടമ്പകൾ കടക്കണം.
രണ്ടാഴ്ചയ്ക്കുള്ളിൽ ബദൽ യാത്രാമാർഗം ഒരുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിൽ നാലു ലക്ഷം രൂപയ്ക്കാണ് കെൽട്രോൺ ഫെറിയിൽ ബോട്ടു ചങ്ങാട
സർവീസ് കഴിഞ്ഞ മാർച്ച്,ഏപ്രിൽ മാസത്തിൽ കരാറെടുത്തത്. ഇപ്പോൾ സർവീസ് മാറ്റേണ്ടി വന്നിരിക്കുകയാണ്.
ബോട്ടു മാത്രമായി സർവീസ് നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഇവർ പറയുന്നു. കെൽട്രോൺ ഫാക്ടറിയ്ക്കുള്ളിൽ 50 സെന്റ് ഭൂമിയും, കുമ്പളങ്ങിയിൽ 30 സെന്റ് ഭൂമിയും അക്വയർ ചെയ്തിട്ടുണ്ട്.സമയബന്ധിതമായി പാലം നിർമാണം പൂർത്തിയാക്കുമെന്നാണു അധികൃതർ പറയുന്നത്.എന്നാൽ യാത്രക്കാരുടെ സഞ്ചാര സൗകര്യം ഉറപ്പു വരുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]