പിറവം ∙ ഇടപ്പള്ളിച്ചിറയിലെ പുരാതന ജലസ്രോതസായ ഇടപ്പിള്ളിച്ചിറ കുളം സെന്റ് ആൻഡ്രൂസ് സിഎസ്ഐ ചർച്ച് യുവജനപ്രസ്ഥാനം അംഗങ്ങൾ ശുചീകരിച്ചു. മാസങ്ങൾക്കു മുൻപ് നഗരസഭ വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ കുളവും പരിസരവും കേന്ദ്രീകരിച്ചു നടപ്പാക്കിയിരുന്നു.
ഓരങ്ങൾ കെട്ടി സംരക്ഷിച്ചതിനൊപ്പം, ഓപ്പൺ ജിം, പാർക്ക്, വൈദ്യുതി അലങ്കാരം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കിയത്.
പിന്നീടു മഴ ശക്തമായതോടെ കുളത്തിൽ പായൽ നിറഞ്ഞത് ഇവിടെ എത്തുന്നവരെ ബുദ്ധിമുട്ടിലാക്കി. തുടർന്നാണു യുവജനപ്രസ്ഥാനം അംഗങ്ങൾ ശുചീകരണത്തിനു മുന്നിട്ടിറങ്ങിയത്.
നഗരസഭ കൗൺസിലർ അജേഷ് മനോഹർ ഉദ്ഘാടനം ചെയ്തു. സെന്റ് ആൻഡ്രൂസ് സിഎസ്ഐ ചർച്ച് വികാരി റവ.പി.ജെ.
അനീഷിന്റെ അധ്യക്ഷതയിൽ സഭാ സെക്രട്ടറി പി.ടി.ബാബു, ജേക്കബ് പോൾ, യുവജനപ്രസ്ഥാനം സെക്രട്ടറി എബിൻ റോയ്, ഏറ്റുമാനൂർ വൈദിക ജില്ലാ വർക്കിങ് കമ്മിറ്റി അംഗം നിശാന്ത് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]