മഞ്ഞുമ്മൽ∙ മഞ്ഞുമ്മൽ മാടപ്പാട് കണ്ടെയ്നർ റോഡിന് തെക്കുവശത്തുള്ള തോടും അതിനോട് ചേർന്നുള്ള നിലവും സ്വകാര്യ വ്യക്തി നികത്തുന്നത് കൗൺസിലർ ലീലാ ബാബു, എഐകെഎസ് ലോക്കൽ സെക്രട്ടറി വി.പി.വിൽസൺ, വി.ജി.ഹരിദാസ്, ബിജെപി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞു. തണ്ണീർത്തടത്തിൽപ്പെട്ട
ഒരേക്കറോളം നിലമാണ് അനധികൃതമായി നികത്തുന്നത്. ഈ പ്രദേശത്തു നിന്നും മഴക്കാലത്ത് പെരിയാറിലേക്ക് പെയ്ത്തു വെള്ളം ഒഴുകിപ്പോകുന്ന ഇടത്തോടുകൾ ആണ് ഇപ്പോൾ നികത്തിക്കൊണ്ടിരിക്കുന്നത്.
ഇതുമൂലം പ്രദേശവാസികളുടെ വീടുകളിലേക്കു വെള്ളം കയറുന്ന അവസ്ഥയും ഉണ്ടാകും.സ്ഥലം നികത്തുന്നതിന് എതിരെ പ്രദേശവാസികൾ വില്ലേജ് ഓഫിസർക്കും പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
സ്പെഷൽ വില്ലേജ് ഓഫിസർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.തോടു നികത്താൻ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും നാട്ടുകാർ തടഞ്ഞിട്ടു. തോട് പൂർവസ്ഥിതിയിലാക്കാതെ വാഹനം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു നാട്ടുകാർ അറിയിച്ചു.
സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ മണ്ണും നീക്കം ചെയ്തതായി നാട്ടുകാർ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]