കൊച്ചി ∙ ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് തുടരും. പാതയിൽ ഗതാഗതക്കുരുക്കും അപകടാവസ്ഥയും തുടരുകയാണെന്നു കലക്ടർ അധ്യക്ഷനായ ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചതിനെ തുടർന്നാണു ടോൾ തടഞ്ഞുള്ള ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബെഞ്ച് മാറ്റം വരുത്താതിരുന്നത്.
എന്നാൽ ടോൾ നിരക്ക് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 3 ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കുമെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
നാലു വരി പാതയ്ക്കു പകരം സർവീസ് റോഡിലൂടെയുള്ള യാത്രയ്ക്കു ടോൾ നിരക്കു കുറയ്ക്കുന്നതിനു പകരം വർധിപ്പിക്കുകയല്ലേ ചെയ്തതെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നു നിർദേശിച്ചു. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ച് വിഷയം 10 ന് വീണ്ടും പരിഗണിക്കും.പൊതുജനങ്ങൾക്ക് നഷ്ടമുണ്ടാകാൻ അനുവദിക്കില്ലെന്നു കോടതി ആവർത്തിച്ചു.ടോൾ നിരക്ക് കോടതിക്കു തീരുമാനിക്കാനാവില്ല.
പ്രശ്നം പരിഹരിക്കുന്നതു വരെ കേന്ദ്രസർക്കാരിനു ടോൾ നിരക്ക് കുറയ്ക്കാമായിരുന്നു. 65 കിലോമീറ്റർ ദൂരത്തിൽ അഞ്ച് കിലോമീറ്റർ സ്ഥലത്തു മാത്രമാണ് പ്രശ്നമെന്നു പറയുന്നു.
ഈ സാഹചര്യത്തിൽ ടോളിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിനു പരിഹാരം മുന്നോട്ടു വയ്ക്കാനാകും. തുടർന്നാണു മൂന്നു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നു കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ അറിയിച്ചത്.
മണ്ണുത്തി–ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]