പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി വാർഡിൽ ജലസേചനവകുപ്പിന്റെ 34 ലക്ഷം രൂപയുടെ പദ്ധതി പൂർത്തിയായി. വലിയ തോടിന്റെ 250മീറ്റർ വശങ്ങൾ കരിങ്കല്ല് കെട്ടി സംരക്ഷിക്കലും 50 മീറ്റർ വശങ്ങൾ കോൺക്രീറ്റ് ചെയ്തു സംരക്ഷിക്കലും തടയണയുടെ നിർമാണവുമാണു പദ്ധതി വഴി നടത്തിയത്.
മാങ്കുറ്റി പാടശേഖരത്തിലൂടെ കടന്നുപോകുന്ന വലിയതോട് പാടശേഖരത്തിലെ കൃഷി ഭൂമികളെക്കാൾ താഴ്ന്ന നിലയിലായതിനാൽ തോട്ടിൽ നിന്നു കൃഷിക്കാവശ്യമായ ജലം ലഭിച്ചിരുന്നില്ല.
കർഷകരുടെ പരാതിയെ തുടർന്നു പഞ്ചായത്ത് അംഗം എം.പി.സുരേഷ് മുഖ്യമന്ത്രിക്കും ജലസേചന വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്ന വെങ്ങോല പഞ്ചായത്തിലെ ഏറ്റവും വലിയ തോടായ വലിയ തോട് സംരക്ഷണത്തിനായി 80 ലക്ഷം രൂപയുടെ പദ്ധതി കൂടി ഈ വർഷം നടപ്പാക്കും 50 ലക്ഷം രൂപ കൊച്ചി കോർപറേഷനും 30 ലക്ഷം രൂപ ജലസേചന വകുപ്പുമാണ് അനുവദിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]