കോതമംഗലം∙ കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി പ്രദേശങ്ങളിൽ ഭീതി വിതച്ച് മുറിവാലൻ കൊമ്പൻ. രാപകൽ വ്യത്യാസമില്ലാതെ ജനവാസമേഖലയിൽ തമ്പടിക്കുന്ന വാല് മുറിഞ്ഞ കാട്ടാന വ്യാപക നാശമാണ് ഉണ്ടാക്കുന്നത്. ഒരാഴ്ചയായി മേഖലയിൽ തുടർച്ചയായി കൃഷി നശിപ്പിക്കുന്നു.
പടക്കം പൊട്ടിച്ചും മറ്റും തുരത്തിയാലും ആന പിന്തിരിയുന്നില്ലെന്നതു നാട്ടുകാരെയും വനപാലകരെയും പ്രതിസന്ധിയിലാക്കുന്നു.
2 ദിവസം മുൻപു പ്ലാമുടി ഭാഗത്തു വീടുകൾക്കു സമീപം വരെ ആനയെത്തി. ഇന്നലെ പുലർച്ചെ ചീനിക്കുഴിയിൽ മനോജിന്റെ റംബുട്ടാൻ, പൈനാപ്പിൾ, വൈദ്യുതവേലി തുടങ്ങിയവ നശിപ്പിച്ചു. പന മറിച്ചിട്ടു വൈദ്യുതലൈൻ പൊട്ടിയതിനാൽ പ്രദേശത്തു വൈദ്യുതി തടസ്സവുമുണ്ടായി.
നാട്ടിൽ ഭീഷണിയായ കൊമ്പനെ പിടികൂടി പ്രദേശത്തു നിന്നു മാറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]