ചേരാനല്ലൂർ ∙ പഞ്ചായത്തിൽ സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 6 കുടുംബങ്ങൾക്കു വീടുകൾ നിർമിച്ചു ചേരാനല്ലൂർ പഞ്ചായത്തിന്റെ ഓണസമ്മാനം. വിഷ്ണുപുരം ഭാഗത്തു പട്ടികജാതി വിഭാഗത്തിലുള്ള ഭൂരഹിതർക്കാണ് പഞ്ചായത്തിന്റെയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചു വീടുകൾ നിർമിച്ചത്.
ഇതിനായി 1.9 കോടി രൂപയാണു ചെലവഴിച്ചത്. ഭവനസമുച്ചയത്തിന്റെ താക്കോൽ കൈമാറ്റം ഹൈബി ഈഡൻ എംപി നിർവഹിച്ചു.
ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആരിഫ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, ഷിമ്മി ഫ്രാൻസിസ്, കെ.പി.ഷീബ, സ്റ്റെൻ സ്ലാവോസ്, ലിസി വാര്യത്ത്, ഗായത്രി സ്മിത, രമ്യ തങ്കച്ചൻ, മിനി വർഗീസ്, വി.ബി.അൻസാർ, ടി.ആർ.ഭരതൻ, വിൻസി ഡേറീസ്, ബെന്നി ഫ്രാൻസിസ്, ഷീജ, റിനി ഷോബി ലില്ലി ഷൈമോൾ തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]