
അരൂർ ∙ കുടപുറം– എരമല്ലൂർ പാലം നിർമാണത്തിന് വീണ്ടും സാധ്യത തെളിയുന്നു. കുടപുറം റസിഡന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിന് കഴിഞ്ഞ ദിവസം ലഭിച്ച മറുപടിയിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് തുടർനടപടിക്കായി കൈമാറിയതായി വിവരം ലഭിച്ചു.
അരൂക്കുറ്റി പഞ്ചായത്തിലെ കുടപുറം കടത്തുകടവിൽ നിന്നു എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ കടവിലേക്ക് 180 മീറ്റർ നീളത്തിൽ പാലം വേണമെന്നതാണ് ആവശ്യം. നിലവിൽ ഇവിടെ ബോട്ട് ചങ്ങാട
സർവീസാണ് ഉള്ളത്. പാലം നിർമാണത്തിനായി 6 വർഷം മുൻപ് കായലിൽ മണ്ണ് പരിശോധന നടത്തിയിരുന്നു പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല.
ഓരോ വർഷവും ബജറ്റിൽ കുടപുറം എരമല്ലൂർ പാലത്തിന് തുക വകയിരുത്തുമെന്നു പ്രതീക്ഷിക്കുമെങ്കിലും ഫലം കണ്ടിട്ടില്ല.
അരൂക്കുറ്റി, പാണാവള്ളി,പെരുമ്പളം, എരമല്ലൂർ, എഴുപുന്ന, അരൂർ പ്രദേശങ്ങളിലുള്ളവർക്കാണു ഈ പാലം ഏറെ ഗുണകരമാകുക . അരൂർ മേഖലയിലെ ചെമ്മീൻ സംസ്കരണ സ്ഥാപനങ്ങളിലേക്കു സ്ത്രീ തൊഴിലാളികൾ ഇതുവഴിയാണ് കടന്നു പോകുന്നത്.
അരൂക്കുറ്റി പാലത്തിനു സമാന്തരമായി ദേശീയപാതയിലേക്കെത്താൻ കുടപുറം –എരമല്ലൂർ പാലം യാഥാർഥ്യമാകുന്നതോടെ അരൂക്കുറ്റി റോഡിലൂടെയുള്ള ഗതാഗതക്കുരുക്കിനും പരിഹാരമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]