
കൊച്ചി ∙ രാത്രിയായാൽ ഇടപ്പള്ളി മുതൽ പാലാരിവട്ടം, കലൂർ വരെയുള്ള മിക്ക ഭാഗങ്ങളും ഇരുട്ടിൽ. മെട്രോ പില്ലർ നമ്പർ 446 മുതൽ 538 വരെയുള്ള ഭാഗത്തു വഴിവിളക്കുകൾ തെളിയുന്നില്ലെന്ന പരാതി ഉമ തോമസ് എംഎൽഎ മാസങ്ങൾക്കു മുൻപ് കലക്ടർ, മേയർ, കെഎംആർഎൽ അധികൃതർ എന്നിവർക്കു നൽകിയിരുന്നെങ്കിലും പ്രശ്നത്തിൽ പരിഹാരമായില്ല.
ഏതാനും ഭാഗത്തു മാത്രമാണു വെളിച്ചമുള്ളത്. കൊച്ചി മെട്രോ അധികൃതർക്കു കൊടുത്ത കത്തിൽ മറുപടി കിട്ടിയത്, വഴിവിളക്കുകളുടെ കാര്യം നോക്കേണ്ടതു കോർപറേഷൻ അധികൃതരാണെന്നാണ്.
മെട്രോ അധികൃതർ കോർപറേഷന് കത്ത് കൈമാറിയെന്നും പറയുന്നു. രാത്രി വൈകി പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം കൂടി അണയുമ്പോൾ വഴിയാത്രക്കാർ മിക്കയിടത്തും ‘പെരുവഴി’യാകും.
മഴയും കനത്തതോടെ ഈ ഭാഗങ്ങളിലൂടെയുള്ള രാത്രിയാത്ര ദുരിതം നിറഞ്ഞതായി. കാൽനട
യാത്രക്കാരും റോഡ് കടക്കുന്നവരെ വ്യക്തമായി കാണാനാവാതെ വാഹനയാത്രക്കാരും വലയുന്നു. പാതയിലെ വെളിച്ചക്കുറവും കണ്ണിൽ തറയ്ക്കുന്നതു പോലുള്ള, മെട്രോ തൂണുകളിലെ പരസ്യ ബോർഡ് തിളക്കവുമാകുമ്പോൾ അപകടങ്ങൾ തുടരുകയാണ്. വഴിവിളക്കു പ്രശ്നം പൂർണമായി തീർത്ത് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നു വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവശ്യം ശക്തമാണ്.
രാത്രികാലത്ത് മെട്രോ തൂണുകൾക്കിടയിൽ താവളം ഉറപ്പിക്കുന്നവരാണു കലൂരിലെ പ്രശ്നം. തൂണുകൾക്കിടയിലെ ഭാഗത്തു വേലി കെട്ടിത്തിരിച്ചു പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം.
വഴിവിളക്കു പ്രശ്നത്തിൽ പൂർണ പരിഹാരമായിട്ടുമില്ല. ഇടപ്പള്ളിയിൽ നിന്നു കളമശേരി ഭാഗത്തേക്ക് ദേശീയപാതയിലും വഴിവിളക്കുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നു പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]