
മൂവാറ്റുപുഴ∙ കേരള അഗ്രോ ബിസിനസ് കമ്പനിയുടെ (കാബ്കോ) പ്രവർത്തനങ്ങൾ സാങ്കേതിക കുരുക്കിലായതോടെ മൂവാറ്റുപുഴ ഇഇസി മാർക്കറ്റിന്റെ വികസന പദ്ധതികൾക്കും താളം തെറ്റി. 2 വർഷം മുൻപ് ഇഇസി മാർക്കറ്റ് കേരള അഗ്രോ ബിസിനസ് കമ്പനിയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
ഏറ്റെടുക്കൽ സാങ്കേതിക കുരുക്കിൽ പെട്ടതോടെ ഇഇസി മാർക്കറ്റ് പ്രവർത്തനം തന്നെ ത്രിശങ്കുവിലാണ്. നിലവിൽ ഇഇസി മാർക്കറ്റിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഉപയോഗിക്കാതെ കാലഹരണപ്പെടുന്ന സ്ഥിതിയാണ്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) മാതൃകയിൽ സംസ്ഥാനത്ത് കർഷകർക്ക് പങ്കാളിത്തത്തോടെ നിർമിച്ച കമ്പനിയാണ് കാബ്കോ.
കാർഷിക ഉൽപന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും മൂല്യ വർധനയ്ക്കും ദേശീയ രാജ്യാന്തര വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക, കാർഷിക ഉൽപന്നങ്ങളെ പൊതു ബ്രാൻഡിൽ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ആരംഭിച്ച കാബ്കോ രണ്ടു വർഷമായിട്ടും ഒരു ലക്ഷ്യവും നിറവേറ്റിയിട്ടില്ല. ഇതോടെ കാബ്കോ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ഇഇസി മാർക്കറ്റിന്റെ വികസനവും മുരടിച്ചു.
ഇഇസി മാർക്കറ്റിലേക്ക് ജീവനക്കാർ പലപ്പോഴും എത്താത്ത സ്ഥിതി പോലും ഉണ്ട്.
ഇഇസി മാർക്കറ്റിൽ കർഷകർക്കു വേണ്ടി എന്ന പേരിൽ നടക്കുന്ന ആഴ്ചച്ചന്ത ശുഷ്കമായി. കാബ്കോ ഏറ്റെടുക്കുന്നതിനു മുൻപ് ഇഇസി മാർക്കറ്റിന്റെ വികസനത്തിനായി കൃഷി മന്ത്രിയുടെ നിർദേശ പ്രകാരം മാത്യു കുഴൽനാടൻ എംഎൽഎയുടെ മേൽനോട്ടത്തിൽ വികസന പദ്ധതികൾ തയാറാക്കിയിരുന്നു.
എന്നാൽ കാബ്കോ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതോടെ ഇതെല്ലാം ഫയലിൽ ഒതുങ്ങി. ജനപ്രതിനിധികൾക്കു പോലും ഇഇസി മാർക്കറ്റിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയാത്ത സ്ഥിതിയാണെന്നാണു ആക്ഷേപം.
സംസ്ഥാനത്ത് കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധനവിനും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപവൽക്കരികരിക്കുന്നതിലൂടെ സാധ്യമാകുമെന്നാണ് കൃഷി മന്ത്രിയും കാർഷിക വകുപ്പും അവകാശപ്പെട്ടിരുന്നത്.
എന്നാൽ, കർഷകർക്ക് കാബ്കോയുടെ ഗുണം ലഭിച്ചില്ലെന്നു മാത്രമല്ല മുൻപ് കൃഷി വകുപ്പിന് കീഴിലായിരുന്നപ്പോൾ അഗ്രോ പാർക്കുകൾക്കു ലഭിച്ച ആനുകൂല്യവും ഇല്ലാതായ അവസ്ഥയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]