കിഴക്കമ്പലം∙ പട്ടിമറ്റത്ത് നാളുകളായി തുടരുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് കരുതിയ സമഗ്ര ട്രാഫിക് പരിഷ്കാരം പ്രഖ്യാപനത്തിൽ ഒതുങ്ങി. ജൂൺ അവസാനം ജനപ്രതിനിധികളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിൽ 15 ദിവസത്തിനകം ഗതാഗത പരിഷ്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ട്രാഫിക് നിയമവുമായി ബന്ധപ്പെട്ട് പൊലീസിന് എതിരെ ഗുരുതര ആരോപണങ്ങളും പരാതികളും ഉയർന്നിരുന്നു.
ഇതേ തുടർന്ന് ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ട്രാഫിക് പരിഷ്കാരം ചർച്ചയായത്.ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കും, ജംക്ഷനിലെ മീഡിയൻ പൊളിച്ച് മാറ്റി വീതി കുറഞ്ഞത് സ്ഥാപിക്കും,
ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്ക് ആവശ്യമായ പഠനം നടത്തി എസ്റ്റിമേറ്റ് തയാറാക്കും,ടൗണിലെ വാക്ക് വേയിലേയ്ക്ക് ഇറക്കി വച്ചുള്ള മുഴുവൻ കച്ചവടങ്ങളും ഒഴിവാക്കും. ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും, ടൗണിന് നടുവിൽ വാഹനങ്ങൾ ശരിയായ ദിശയിൽ തിരിഞ്ഞു പോകുന്നതിന് ട്രാഫിക് റൗണ്ട് സ്ഥാപിക്കും,ആവശ്യമായ സ്ഥലങ്ങളിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിക്കും തുടങ്ങിയ ഒട്ടേറെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.
അതിൽ ഒന്നു പോലും നടപ്പിലായിട്ടില്ല. ഇതോടെ ഗതാഗതക്കുരുക്ക് പഴയത് പോലെ തുടരുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]