
വൈദ്യുതി മുടക്കം
. ഇടപ്പള്ളി ടോളിൽ വി.പി.മരയ്ക്കാർ റോഡ്, മങ്കുഴി, കൊല്ലംമുറി റോഡ്, വനിത തിയറ്റർ പരിസരം എന്നിവിടങ്ങളിൽ 9.30 മുതൽ 2 വരെ.
.കത്തോലിക്ക പള്ളി മുതൽ വട്ടക്കാട്ടുപടി പുത്തൻപാലം വരെയുള്ള എല്ലാ ട്രാൻസ്ഫോമർ പരിധിയിലും 9 മുതൽ 5 വരെ. .ചെല്ലാനം∙ സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 മണി വരെ കണ്ടക്കടവ് മുതൽ സൗത്ത് ചെല്ലാനം വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
തൃക്കാക്കര∙ ഗവ.മോഡൽ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (മാത്സ്) തസ്തികയിൽ ഒഴിവ്.
കൂടിക്കാഴ്ച 8ന് 2ന്. 9995137396.
ഒഴിവ്
കുമ്പളങ്ങി∙ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് അസിസ്റ്റന്റിന്റെയും മെഡിക്കൽ ലാബ് കളക്ഷൻ സെന്ററിൽ ലാബ് ആൻഡ് ഇസിജി ടെക്നിഷ്യന്മാരുടെയും ഒഴിവ്. കൂടിക്കാഴ്ച 12നു 10നു ബാങ്ക് സൗത്ത് ബ്രാഞ്ച് മിനി ഹാളിൽ.
ഇടക്കൊച്ചി ഗവ.ഹൈസ്കൂൾ ഇടക്കൊച്ചി∙ ഗവ.ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
മട്ടാഞ്ചേരി∙ സമഗ്ര ശിക്ഷാ കേരളം മട്ടാഞ്ചേരി അർബൻ റിസോഴ്സ് സെന്ററിലേക്ക് എംഐഎസ് കോഓർഡിനേറ്ററെ ആവശ്യമുണ്ട്. കൂടിക്കാഴ്ച ഫോർട്ട്കൊച്ചി താമരപ്പറമ്പ് ജിയുപിഎസിലെ അർബൻ റിസോഴ്സ് സെന്ററിൽ 11ന് രാവിലെ 11ന്.
സ്പോട് അഡ്മിഷൻ
പെരുമ്പാവൂർ ∙ സർക്കാർ പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ (റഗുലർ) പ്രവേശനത്തിന് (2025-26) ഒഴിവുള്ള കംപ്യൂട്ടർ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് സീറ്റുകളിലേക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും നാളെ സ്പോട് അഡ്മിഷൻ നടത്തും.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികളും അസ്സൽ രേഖകളും ഫീസും സഹിതം www.polyadmission.org സൈറ്റിൽ കൊടുത്തിരിക്കുന്ന സമയക്രമം അനുസരിച്ച് ഹാജരാകണം.
ഇതുവരെയും റജിസ്റ്റർ ചെയ്യാത്തവർക്ക് ഓൺലൈനിൽ വൺ ടൈം റജിസ്ട്രേഷന് കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷ സമർപ്പിക്കാം. 0484-2649251 www.gptcperumbavoor.ac.in.
ഗവ.
മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് ഡോക്ടർ ഒഴിവ്.
കൂടിക്കാഴ്ച 11ന് 10ന് മെഡിക്കൽ സൂപ്രണ്ട് ഓഫിസിൽ. 0484 2754000.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ ജില്ല ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) പദ്ധതിയുടെ ഭാഗമായ ജില്ല റിസോഴ്സ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ ഒഴിവ്. അപേക്ഷകൾ 20നകം ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ ലഭിക്കണം.
8848984510.
റിസർച് അസോഷ്യേറ്റ്, യങ് പ്രഫഷനൽ
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിൽ (സിഎംഎഫ്ആർഐ) റിസർച് അസോഷ്യേറ്റ്, യങ് പ്രഫഷനൽ ഒഴിവുകൾ. അപേക്ഷകൾ ഇന്ന് വൈകുന്നേരത്തിനകം [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.
www.cmfri.org
എൻഐഒ പ്രോജക്ട് അസോഷ്യേറ്റ്
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എൻഐഒ) പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. ഇന്ന് അഞ്ചിനകം അപേക്ഷിക്കണം.
www.nio.res.in.
ഹെൽത്ത് ഇൻസ്പെക്ടർ
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഹിന്ദു നാടാർ വിഭാഗത്തിനായി സംവരണം ചെയ്ത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവ്. യോഗ്യത– ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ, പ്രായം 18–41, ഉദ്യോഗാർഥികൾ നാളെയ്ക്കകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
0484 2422458.
യുസി കോളജിൽ സീറ്റൊഴിവ്
ആലുവ∙ യുസി കോളജിൽ എംസിഎ വിഭാഗത്തിൽ സീറ്റൊഴിവ്. 8281107533.
ബൈബിൾ കൺവൻഷൻ 9ന്
വരാപ്പുഴ ∙ കൂനമ്മാവ് മേഖല അഭിഷേകാഗ്നി കൺവൻഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിൾ കൺവൻഷൻ ഒൻപതിനു രാവിലെ 9.30 മുതൽ ഉച്ചയ്ക്കു രണ്ടു വരെ പുത്തൻപള്ളി സെന്റ് ജോർജ് പഴയ പള്ളിയിൽ നടക്കും.
ബ്രദർ സുനിൽ രാമപുരം നേതൃത്വം നൽകും. കുർബാനയ്ക്കും ആരാധനയ്ക്കും ഫാ.ഇമ്മാനുവൽ കാർമികത്വം വഹിക്കും.
റീ കെവൈസി ക്യാംപ്
വരാപ്പുഴ ∙ റിസർവ് ബാങ്കിന്റെയും ജില്ലാ ലീഡ് ബാങ്കിന്റെയും നേതൃത്വത്തിൽ കോട്ടുവള്ളി പഞ്ചായത്തിലെ വിവിധ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്കായി സംഘടിപ്പിക്കുന്ന റീ കെവൈസി ക്യാംപ് നാളെ രാവിലെ 10.30 മുതൽ കോട്ടുവള്ളി തൃക്കപുരം കമ്യൂണിറ്റി ഹാളിൽ നടക്കും.
എസ്ബിഐ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക്, കേരള ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പങ്കെടുക്കാം. പാസ് ബുക്കും തിരിച്ചറിയൽ രേഖകളും, രണ്ട് ഫോട്ടോയും കരുതണം.
പത്ത് വർഷത്തിൽ ഒരിക്കൽ കെവൈസി പുതുക്കണമെന്നാണു ചട്ടം.
കർഷകർക്ക് അപേക്ഷിക്കാം
പെരുമ്പാവൂർ ∙ രായമംഗലം പഞ്ചായത്തിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. മുതിർന്ന കർഷകൻ, കർഷക തൊഴിലാളി, എസ്സി കർഷകൻ, വനിതാ കർഷക, ജൈവ കർഷകൻ, തേനീച്ച കർഷകൻ, സമ്മിശ്ര കർഷകൻ, നെൽ കർഷകൻ, യുവ കർഷകൻ, വിദ്യാർഥി കർഷക/കർഷകൻ, പച്ചക്കറി കർഷകൻ, ഫലവൃക്ഷ കർഷകൻ, ഹൈ-ടെക് കർഷകൻ എന്നീ വിഭാഗങ്ങളിലാണ് ആദരവ്. 11നകം കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.
വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം കൃഷി ഭൂമിയുടെ രേഖകൾ, നടപ്പാക്കിയ കൃഷി പ്രവൃത്തികളുടെ വിശദാംശങ്ങൾ, പാസ്പോർട് സൈസ് ഫോട്ടോ എന്നിവ നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]