
കളമശേരി ∙ ആലുവയിൽ നിന്നു കൊച്ചിയിലേക്കു ശുദ്ധജലമെത്തിക്കുന്ന 1200 എംഎം (48 ഇഞ്ച്) എംഎസ് പൈപ്പ് പൊട്ടി നാലു ദിവസമായി വൻതോതിൽ ശുദ്ധജലം പാഴാകുന്നു. പൈപ്ലൈൻ റോഡിൽ മുതലക്കുഴിക്കു സമീപത്താണ് ചോർച്ച.
വിശാലകൊച്ചി പ്രദേശങ്ങളിലേക്കു ശുദ്ധജലമെത്തിക്കുന്ന ഹഡ്കോ പൈപ്പാണ് പൊട്ടിയത്.
ഇന്ന് ആലുവ പ്ലാന്റ് ഷട്ട് ഡൗൺ ജോലികൾക്ക് അടച്ചിടുമ്പോൾ പൈപ്പിലെ ചോർച്ച അടയ്ക്കാനായിരുന്നു അധികൃതരുടെ തീരുമാനം. പൈപ്പിനു സമീപത്തു കരിങ്കൽക്കെട്ടിന് അടിയിലൂടെ വൻതോതിൽ ശുദ്ധജലം ചോരുന്നതു പാടശേഖരത്തിൽ കന്നുകാലികളെ കെട്ടാൻ പോയവരാണ് കണ്ടെത്തി ജല അതോറിറ്റിയെ അറിയിച്ചത്. പാടശേഖരത്തിലേക്കാണു വെള്ളം ഒഴുകിയിരുന്നത്. ഇന്നുതന്നെ തകരാർ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]