
എറണാകുളം ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുട്ടക്കോഴി കുഞ്ഞ് വിതരണം
വാഴക്കുളം∙ ക്ഷീരോൽപാദന സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നല്ലയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 9നു രാവിലെ 8 മുതൽ വിതരണം ചെയ്യും. ഫോൺ: 85902 12566
ബാങ്ക് ഇടപാടുകൾ ഉണ്ടാകില്ല
പറവൂർ ∙ ചേന്ദമംഗലം സഹകരണ ബാങ്കിന്റെ സോഫ്റ്റ്വെയർ അപ്ഡേഷൻ നടക്കുന്നതിനാൽ ഇന്നും നാളെയും ബാങ്ക് ഇടപാടുകൾ ഉണ്ടാകില്ല.
കൗൺസലിങ് കോഴ്സ്
പറവൂർ ∙ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന കൗൺസലിങ് കോഴ്സ് പെരുമ്പടന്ന ശാന്തിതീരത്തിൽ തുടങ്ങും. അഡ്മിഷൻ ആരംഭിച്ചു. 82898 37723.
ക്ലാസുകൾ ആരംഭിക്കും
പറവൂർ ∙ വാണിയക്കാട് ക്രിസ് കാപ്പൽ കോളജിലും കാർമൽ അക്കാദമിയിലും ഗോയ്ത്തെ, ടെൽക് പരീക്ഷകൾക്കു വേണ്ടിയുള്ള പരിശീലന ക്ലാസുകളും ജർമൻ എ1 മുതൽ ബി2 ലെവൽ വരെയുള്ള ഓഫ് ലൈൻ ക്ലാസുകളും ഉടൻ ആരംഭിക്കും 98469 48048.
സിവിൽ സർവീസ് കോഴ്സ് സീറ്റൊഴിവ്
ആലുവ∙ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെന്ററിൽ 2025–26ലെ പ്രിലിമിനറി കം മെയിൻസ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ 10 മുതൽ ഒന്നു വരെ ആണ് ക്ലാസ്. ശനിയാഴ്ചകളിൽ പരീക്ഷ ഉണ്ടാകും. 8281098873.
വായന ദിന പ്രബന്ധ മത്സരം
ആലുവ∙ കെ.എ. അലിയാർ സ്മാരക ഗ്രന്ഥശാല വായന ദിനത്തോട് അനുബന്ധിച്ചു ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി ‘ഇന്ത്യൻ ഭരണഘടന–കരുത്തും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പ്രബന്ധ മത്സരം നടത്തും. പ്രബന്ധങ്ങൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം 10നു മുൻപു നൽകണം. 9447161628.
വെളിയനാട് സെന്റ് പോൾസ് എച്ച്എസ്എസ്
പിറവം∙ വെളിയനാട് സെന്റ് പോൾസ് എച്ച്എസ്എസിൽ ഹിന്ദി,ഇംഗ്ലിഷ് അധ്യാപക ഒഴിവ്. 9746851683.
എളങ്കുന്നപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍
എളങ്കുന്നപ്പുഴ. ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സീനിയര്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13ന് 11ന്. 0484 249 4980.
മണീട് ഗവ. എച്ച്എസ്എസ്
പിറവം∙ മണീട് ഗവ.എച്ച്എസ്എസിൽ മലയാളം, കണക്ക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9നു 10ന്.
പിറവം. ഗവ. ഹൈസ്കൂൾ
പിറവം∙ ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 10നു 10.30ന്.
കാഞ്ഞിരമറ്റം ഗവ.എൽപിഎസ്
കാഞ്ഞിരമറ്റം ∙ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9ന് 11ന്.
എളങ്കുന്നപ്പുഴ ഗവ. ന്യൂഎല്പിഎസ്
എളങ്കുന്നപ്പുഴ∙ഗവ.ന്യൂഎല്‍പി സ്കൂളില്‍ എല്‍പിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9ന് 11ന്. 8089884278
വലമ്പൂർ ഗവ. യുപി സ്കൂൾ
കോലഞ്ചേരി ∙ വലമ്പൂർ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച 11ന് 3ന്.
ചേരാനല്ലൂർ ജിഎച്ച്എസ്എസ്
പെരുമ്പാവൂർ ∙ ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (ജൂനിയർ), ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 10ന് 11ന്.
നന്ത്യാട്ടുകുന്നം എസ്എൻവി
പറവൂർ ∙ നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12ന് 9.30ന്. 0484 – 2449744.
ആലുവ ഗവ. ഗേൾസ്
ആലുവ∙ ഗവ. ഗേൾസ് എച്ച്എസ്എസിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, അറബിക് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9നു 11ന്.
ചെറുവട്ടൂർ സ്കൂൾ
കോതമംഗലം∙ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9നു 10.30ന്.
വെണ്ണല ഗവ. എൽപി
കൊച്ചി ∙ വെണ്ണല ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിലേക്കു നിയമനം നടത്താൻ 9നു 10.30ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അന്നു രാവിലെ 10നു സ്കൂളിൽ എത്തണം.
അധ്യാപകൻ
വൈപ്പിൻ∙ ഞാറയ്ക്കൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9ന് രാവിലെ 10ന്.
സെക്യൂരിറ്റിഓഫിസർ
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) സെക്യൂരിറ്റി ഓഫിസർ ഒഴിവ്. കൂടിക്കാഴ്ച 11ന് 10ന്. www.kufos.ac.in.
പരീക്ഷകൾ ജൂലൈ 10ന് തുടങ്ങും
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷകൾ ജൂലൈ 10ന് ആരംഭിക്കും. ഈ മാസം 25 വരെയും ഫൈനോടെ 27 വരെയും സൂപ്പർ ഫൈനോടെ ജൂലൈ ഒന്ന് വരെയും അപേക്ഷിക്കാം.
ബിരുദ കോഴ്സ്; തീയതി നീട്ടി
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 4 വർഷം ബിരുദ ,ബിഎഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്ന തീയതി 10 വരെ നീട്ടി. വെബ്സൈറ്റ് : www.ssus.ac.in