ആലുവ∙ അശ്രദ്ധമായി വെട്ടിത്തിരിച്ച ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതി മരിച്ചു. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ ലോറി പൊടുന്നനെ വലത്തോട്ട് എടുത്തതിനെ തുടർന്നാണ് അപകടം.
ദേശം പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണിയെ (22) ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു അപകടം.
ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്നു ബൈക്ക്. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരിയാണ് നന്ദന.
ലോറി അശ്രദ്ധമായി വെട്ടിച്ചപ്പോൾ പിന്നിൽ നിന്നു വന്ന ബൈക്കിൽ തട്ടി. നിയന്ത്രണം വിട്ട
ബൈക്ക് പിന്നാലെ വന്ന കാർ ഇടിച്ചു മറിഞ്ഞു. റോഡിൽ തലയടിച്ചു വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്.
സെൻട്രൽ ജിഎസ്ടി ഓഫിസ് ജീവനക്കാരൻ ഹരിപ്രസാദിന്റെയും ശ്രീമൂലനഗരം പിഎച്ച്സിയിലെ നഴ്സ് സാന്റിയുടെയും മകളാണ് നന്ദന. സഹോദരി: നിവേദ്യ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

