വൈപ്പിൻ∙കടലിലും കായലിലും ലഭ്യത കുറഞ്ഞതിനെ തുടർന്ന് പ്രാദേശിക വിപണിയിൽ മത്സ്യക്ഷാമം രൂക്ഷം. ചെറിയ മീൻതട്ടുകൾ മുതൽ മത്സ്യമാർക്കറ്റുകൾ വരെ ഒഴിഞ്ഞ അവസ്ഥയിലാണ്.
ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ഗുണനിലവാരം കുറഞ്ഞ മീനാണ് പലയിടങ്ങളിലും വിൽപനയ്ക്കുള്ളത്. വിലയും വർധിച്ചിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ക്ഷാമം ഇത്തരത്തിൽ രൂക്ഷമാകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ആഴ്ചകൾക്ക് മുൻപ് വരെ വലുപ്പം കുറഞ്ഞതെങ്കിലും ചാളയും അയലയും പ്രാദേശിക മാർക്കറ്റുകളിൽ എത്തിയിരുന്നു.
പുഴയിൽ നിന്നുള്ള ചെറുമീനുകളും വിൽപനയ്ക്കുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ലഭ്യത തീർത്തും കുറഞ്ഞ അവസ്ഥയിലാണ്. കരിമീൻ പോലുള്ള മീനുകൾ കിട്ടാനില്ല.
വളർത്തു കേന്ദ്രങ്ങളിൽ നിന്ന് മുന്തിയ ഇനം മീനുകൾ കുറഞ്ഞ തോതിൽ എത്തുന്നുണ്ടെങ്കിലും വിലക്കൂടുതൽ മൂലം സാധാരണക്കാർക്ക് വാങ്ങാൻ കഴിയുന്നില്ല. സാധാരണ മീൻ കുറയുമ്പോൾ ചെമ്മീനാണ് പലരുടെയും ആശ്രയമെങ്കിൽ അതും കാര്യമായ തോതിൽ കിട്ടാനില്ല.
വില കൂടുതലായതിനാൽ ചൂടൻ, നാരൻ തുടങ്ങിയ ചെമ്മീനുകൾ പ്രാദേശിക വിപണിയിൽ എത്തുന്നില്ല. തീരെ വലുപ്പം കുറഞ്ഞ തെള്ളിച്ചെമ്മീനാണ് ആകെയുള്ളത്.
ഇതിനിടെ ക്ഷാമം മുതലെടുക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീൻ വൻതോതിൽ സംസ്ഥാനത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ എത്തുന്ന വലുപ്പം കൂടിയ ചാളയും മറ്റും കൂടിയ വിലയ്ക്കാണ് വിൽക്കുന്നത്.
എന്നാൽ ഇവയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിന് നിലവിൽ സംവിധാനങ്ങൾ ഒന്നുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

