കാക്കനാട് ∙ സിറോ മലബാർ സഭയുടെ 34–ാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം ജനുവരി 7ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. സിറോ മലബാർ സഭയുടെ അജപാലന ക്രമീകരണങ്ങളിൽ സമീപകാലത്തുണ്ടായ വളർച്ച, പ്രത്യേകിച്ച്, 12 രൂപതകളുടെ അതിർത്തികൾ പുനഃക്രമീകരിച്ചതും കേരളത്തിന് പുറത്ത് 4 പുതിയ പ്രവിശ്യകൾ (Ecclesiastical Provinces) രൂപീകരിച്ചതും, ഗൾഫ് മേഖലയിലെ സിറോ മലബാർ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചതും മേജർ ആർച്ച് ബിഷപ് അനുസ്മരിച്ചു.
ഈ വർഷം സിറോ മലബാർ സഭ ആചരിക്കുന്ന ‘സാമുദായിക ശാക്തീകരണ വർഷം’ (Year of Community Empowerment) കാലോചിതവും പ്രവാചക തുല്യവുമാണെന്ന് പറഞ്ഞ മേജർ ആർച്ച് ബിഷപ്, ഒരു സഭയെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കേവലം ഭരണപരമെന്നതിനെക്കാൾ ആഴമായ ആത്മീയ മാനമുള്ളവയാണെന്ന് തിരിച്ചറിയണമെന്നു ഓർമിപ്പിച്ചു.
പുതിയ സിറോ മലബാർ സഭാ പ്രവിശ്യകളുടെ തലവന്മാരായി സ്ഥാനമേറ്റെടുത്ത മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മേജർ ആർച്ച് ബിഷപ് അഭിനന്ദിക്കുകയും, സിറോ മലബാർ മെത്രാൻ സിനഡിലേക്കു പുതിയ അംഗങ്ങളായി എത്തിയ ബെൽത്തങ്കടി രൂപതാധ്യക്ഷൻ മാർ ജെയിംസ് പട്ടേരിൽ, അദിലാബാദ് രൂപതാധ്യക്ഷൻ മാർ ജോസഫ് തച്ചാപറമ്പത്ത് എന്നിവർക്ക് സ്വാഗതം ആശംസിക്കുകയും ചെയ്തു.
ജനുവരി 6ന് വൈകിട്ട് ധ്യാന ചിന്തകളോടെ ആരംഭിച്ച സിനഡ്, ജനുവരി 10ന് വൈകിട്ട് സമാപിക്കും. രാജ്യത്തിനകത്തും വിദേശത്തുമുള്ള 53 മെത്രാന്മാരാണ് സിനഡിൽ സംബന്ധിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

