കൊച്ചി∙ ലഹരിക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് എറണാകുളം റൂറൽ എസ്പി എം.ഹേമലത സസ്പെന്ഡ് ചെയ്തത്.
പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. പെരുമ്പാവൂരിലെ കണ്ടത്തറ ഭായി കോളനിയിൽ സുബീറിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്ന് 9.5 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിലാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽ നിന്ന് എക്സൈസ് 66 ഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തിലും സുബീറിന്റെ പേരിൽ ആരോപണം ഉയർന്നിരുന്നു.
സുബിറിന്റെ അറിവോടും ഒത്താശയോടും കൂടിയാണ് ഇതൊക്കെ നടക്കുന്നതെന്നായിരുന്നു ആരോപണം. സുബീറിനെതിരെ തങ്ങൾ പരാതി നൽകിയിരുന്നുവെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ പൊലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു എന്നും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷന്റെ ഭാരവാഹികൾ വ്യക്തമാക്കി.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമാണ് ഭായ് കോളനി.
ഇവിടെ ഒരു പലചരക്കു കടയുടെ മറവിലായിരുന്നു ഹെറോയിൻ വിൽപന. അസമിൽ നിന്നെത്തിക്കുന്ന ഹെറോയിൻ ഇവിടെ വച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപന നടത്തുകയായിരുന്നു പതിവ്.
ഇതിനായി പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. ഇവിടെ ലഹരി വിൽപനയ്ക്ക് നേതൃത്വം നൽകിയതിന് കാരോത്തുകുടി സലീന അലിയാർ (52) പൊലീസ് പിടിയിലായി.
10 ലക്ഷം രൂപ വില വരുന്ന ഹെറോയ്നു പുറമെ 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന മെഷീനും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

