നെടുമ്പാശേരി ∙ നിയന്ത്രണം വിട്ട ലോറി റോഡരികിലെ കടയിലേക്ക് മറിഞ്ഞ് കടയുടെ മുൻ ഭാഗവും ഇരുചക്ര വാഹനങ്ങളും തകർന്നു.
ആർക്കും പരുക്കില്ല. അങ്കമാലി–ആലുവ ദേശീയപാതയിൽ കരിയാട് വളവിനു തൊട്ടു മുൻപായി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം.
റോഡരികിലെ പോസ്റ്റിലിടിച്ചതിനെ തുടർന്നു നിയന്ത്രണംവിട്ട ലോറി കടയുടെ മുൻ ഭാഗത്തേയ്ക്കു മറിയുകയായിരുന്നു.
എറണാകുളത്തേയ്ക്കു റബർ പാൽ നിറച്ച ബാരലുകളുമായി പോവുകയായിരുന്നു ലോറി. മുരിക്കൻസ് ട്രേഡിങ് കമ്പനി എന്ന കടയിലേയ്ക്കാണു ലോറി മറിഞ്ഞത്.
കടയുടെ മുൻ ഭാഗത്തെ ഗ്രില്ലുകൾ തകർന്നു. ഇവിടുത്തെ ജീവനക്കാരുടെ 2 ഇരുചക്ര വാഹനങ്ങളും തകർന്നു.
നെടുമ്പാശേരി പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

