പെരുമ്പാവൂർ ∙ എംസി റോഡിൽ വല്ലത്തും കാലടിയിലും ഗതാഗതക്കുരുക്കുണ്ടായാൽ ബദൽ മാർഗമായി ഉപയോഗിച്ചു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകാൻ കഴിയുന്ന ഓൾഡ് വല്ലം റോഡിന് അവഗണന. നഗരസഭാ പരിധിയിലൂടെ കടന്നു പോകുന്ന റോഡ് കടുവാൾ മുതൽ വല്ലം ഫൊറോന പള്ളിയുടെ മുൻവശം വരെ തകർന്നു കിടക്കുകയാണ്. കടുവാളിൽ തുടങ്ങി ജനവാസ മേഖലയിലൂടെ പോകുന്ന റോഡ് റയോൺസ് കമ്പനിയിലേക്കും വല്ലം ഫൊറോന പളളിക്കു മുൻപിലേക്കും തിരിയും.
പള്ളിയുടെ മുന്നിൽ ഇടത്തു തിരിഞ്ഞ് വല്ലം പാലത്തിലൂടെ പാറപ്പുറം,കാഞ്ഞൂർ വഴിയാണ് വിമാനത്താവളത്തിലേക്കു പോകുന്നത്. ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കും ഇതു വഴി പോകാം.
പലയിടത്തും കട്ടിങ്ങുകളും കുഴികളുമാണ്.
വ്യവസായ സ്ഥാപനങ്ങളും ഒട്ടേറെ താമസക്കാരും ഉപയോഗിക്കുന്നതാണ്. ഈ വഴിയിൽ ഫ്ലാറ്റുകളുമുണ്ട്.
വല്ലത്തും ഒക്കൽ മുതൽ കാലടി വരെയും മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്കാണ്.കഴിഞ്ഞ ദിവസം വല്ലം കവലയിൽ രണ്ടര മണിക്കൂറോളം തിരക്കനുഭവപ്പെട്ടു. ഓൾഡ് വല്ലം റോഡ് നന്നാക്കിയാൽ തിരക്കിൽപെടാതെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്താം.നഗരസഭയാണ് ഇവ നന്നാക്കേണ്ടത്. നഗരത്തിൽ പൊട്ടിപ്പൊളിഞ്ഞ 20 ഇട
റോഡുകൾ ഉടൻ ടെൻഡർ ചെയ്യുമെന്നും മുൻ കൗൺസിൽ കാലത്ത് ടെൻഡർ ചെയ്ത 18 റോഡുകളിൽ ഏതാനും റോഡുകളുടെ നിർമാണം തുടങ്ങിയെന്നും നഗരസഭാധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

